Currency

പ്രവാസികളുടെ അനധികൃത സംരംഭങ്ങള്‍ക്ക് പിടി വീഴും; കരട് നിയമത്തിന് അംഗീകാരം

സ്വന്തം ലേഖകന്‍Thursday, November 7, 2019 3:06 pm
qatar

ദോഹ: നിയമം ലംഘിച്ച് പ്രവാസികള്‍ നടത്തുന്ന വിവിധ കച്ചവട ഇടപാടുകള്‍ക്ക് പിടി വീഴും. ഇതിനായുള്ള കരട് നിയമത്തിന് മന്ത്രിസഭ അംഗീകാരം നല്‍കി. പ്രവാസികള്‍ നിയമം ലംഘിച്ച് നടത്തുന്ന ബിസിനസ്, സാമ്പത്തിക, പ്രഫഷനല്‍ പ്രവര്‍ത്തനങ്ങളാണ് ഈ നിയമം മൂലം തടയുക. ഇത്തരം പ്രവര്‍ത്തനങ്ങള്‍ പ്രതിരോധിക്കാന്‍ ലക്ഷ്യമിട്ടുള്ളതാണ് കരട് നിയമം. 2004 ലെ 25ാം നമ്പര്‍ നിയമത്തിന് പകരമായാണ് പുതിയ കരട് നിയമം. നിയമങ്ങള്‍ ആധുനികവത്കരിക്കുക, പുതിയ നിക്ഷേപ പരിതഃസ്ഥിതി സൃഷ്ടിക്കുക എന്നിവ ലക്ഷ്യമിട്ടാണ് പുതിയ നിയമം തയാറാക്കിയത്.

സെന്‍ട്രല്‍ മാര്‍ക്കറ്റുകളുടെ നടത്തിപ്പിന് മേല്‍നോട്ടം വഹിക്കാന്‍ പുതിയ സ്റ്റാന്‍ഡിങ് കമ്മിറ്റി ഉടന്‍ രൂപവത്കരിക്കും. ഇതിനായുള്ള മന്ത്രിസഭയുടെ കരട് തീരുമാനവും യോഗം അംഗീകരിച്ചു. വാണിജ്യ, വ്യവസായ മന്ത്രാലയത്തിലെ സെന്‍ട്രല്‍ മാര്‍ക്കറ്റുകളുടെ മാനേജ്‌മെന്റ് പ്രവര്‍ത്തനങ്ങളുടെ മേല്‍നോട്ടം, സെന്‍ട്രല്‍ മാര്‍ക്കറ്റുകളുടെ വികസനത്തിനായി നയങ്ങളും പദ്ധതികളും ശിപാര്‍ശ ചെയ്യുക, കാര്യക്ഷമത വര്‍ധിപ്പിക്കുക എന്നിവയെല്ലാമാണ് പുതിയ കമ്മിറ്റിയുടെ ചുമതലയില്‍വരുന്ന കാര്യങ്ങള്‍.

സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന സംഘടനകളുടെ നിയമം സംബന്ധിച്ച 2014 ലെ 15ാം നമ്പര്‍ നിയമത്തിലെ ഏതാനും വ്യവസ്ഥകള്‍ ഭേദഗതി ചെയ്തുകൊണ്ടുള്ള പുതിയ നിയമത്തിനും മന്ത്രിസഭയുടെ അംഗീകാരം ലഭിച്ചിട്ടുണ്ട്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Leave a Comment

Your email address will not be published. Required fields are marked *

Top
x