Currency

പൊതുമാപ്പ്: നാട്ടിലേക്ക് മടങ്ങിയത് 1500-ലധികം പ്രവാസികൾ

സ്വന്തം ലേഖകൻThursday, October 20, 2016 9:45 am

ത്തറിലെ അനധികൃത താമസക്കാർക്ക് പൊതുമാപ്പ് നൽകി നാട്ടിലേക്ക് മടങ്ങാൻ അവസരം ഒരുക്കിയതിനെ തുടർന്ന് 1500-ലധികം പ്രവാസികൾ നട്ടിലേക്ക് മടങ്ങിയതായി കണക്കുകൾ.

ദോഹ: ഖത്തറിലെ അനധികൃത താമസക്കാർക്ക് പൊതുമാപ്പ് നൽകി നാട്ടിലേക്ക് മടങ്ങാൻ അവസരം ഒരുക്കിയതിനെ തുടർന്ന് 1500-ലധികം പ്രവാസികൾ നട്ടിലേക്ക് മടങ്ങിയതായി കണക്കുകൾ. മതിയായ രേഖകളില്ലാതെ രാജ്യത്ത് താമസിക്കുന്ന പ്രവാസികള്‍ക്ക് സപ്തംബര്‍ ഒന്നുമുതല്‍ ഡിസംബര്‍ ഒന്നു വരെ പൊതുമാപ്പ് ഉപയോഗപ്പെടുത്തി നാട്ടിലേക്ക് മടങ്ങാവുന്നതാണ്.

ഇത്തരത്തിൽ നാട്ടിലേക്ക് മടങ്ങിയവരിൽ 700 പേർ ബംഗ്ലാദേശിൽ നിന്നും ഉള്ളവരാണ്. ഇക്കാര്യത്തിനായി 229 നേപ്പാളി പൗരന്മാര്‍ എംബസ്സിയെ സമീപിച്ചിട്ടുണ്ടെന്ന് നേപ്പാളി എംബസ്സിയും അറിയിച്ചു. 117 എത്യോപ്യന്‍ സ്വദേശികളും 50-ലധികം ഫിലിപ്പീനികളും പൊതുമാപ്പ് ആനുകൂല്യം ഉപയോഗപ്പെടുത്തി നാട്ടിലേക്ക് മടങ്ങിയിട്ടുണ്ട്. എന്നാൽ ഇന്ത്യക്കാരുടെ കൃത്യമായ കണക്കുകൾ ലഭ്യമായിട്ടില്ല.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x