Currency

അനധികൃത താമസക്കാരെ കണ്ടെത്താൻ പരിശോധന ശക്തമാക്കാനൊരുങ്ങി ഖത്തർ

സ്വന്തം ലേഖകൻFriday, November 25, 2016 4:14 pm

അനധികൃത താമസക്കാരെ കണ്ടെത്താന്‍ സെര്‍ച് ആന്‍ഡ് ഫോളോ അപ് വിഭാഗം ശക്തമായ പരിശോധന നടത്താൻ ഒരുങ്ങുന്നു. പൊതുമാപ്പ് അവസാനിക്കാനിരിക്കെയാണ് അധികൃതർ ഇങ്ങനെയൊരു നീക്കം നടത്തുന്നത്.

ദോഹ: അനധികൃത താമസക്കാരെ കണ്ടെത്താന്‍ സെര്‍ച് ആന്‍ഡ് ഫോളോ അപ് വിഭാഗം ശക്തമായ പരിശോധന നടത്താൻ ഒരുങ്ങുന്നു. പൊതുമാപ്പ് അവസാനിക്കാനിരിക്കെയാണ് അധികൃതർ ഇങ്ങനെയൊരു നീക്കം നടത്തുന്നത്. ഡിസംബര്‍ പകുതിയോടെ നിലവില്‍ വരുന്ന പുതിയ സ്പോണ്‍സര്‍ഷിപ്പ് നിയമത്തിനു മുന്നോടിയായി രാജ്യത്ത് പൊതുമാപ്പ് പ്രഖ്യാപിച്ചിരുന്നു. ഡിസംബര്‍ ഒന്നിന് ശേഷം ഇത്തരം അനധികൃത താമസക്കാര്‍ പിടിയിലകപ്പെട്ടാല്‍ അമ്പതിനായിരം റിയാല്‍ പിഴയും തടവുംഅനുഭവിക്കേണ്ടി വരും.

പൊതുമാപ്പ് ഉപയോഗപ്പെടുത്തി നാട്ടിലേക്ക് മടങ്ങുന്ന വിദേശികളുടെ എണ്ണവും സമീപദിവസങ്ങളിൽ വർധിച്ചിട്ടുണ്ടെന്ന് സേര്‍ച്ച്‌ ആന്‍ഡ് ഫോളോ അപ് വിഭാഗം ഡയറക്ടര്‍ അബ്ദുല്ല ജാബിര്‍ അല്‍ അബ്ദ അറിയിച്ചു. സ്പോണ്‍സറില്‍ നിന്ന് ഒളിച്ചോടി മറ്റ് ജോലികള്‍ ചെയ്യുന്നവര്‍, റസിഡന്‍സ് വിസയുടെ കാലാവധി കഴിഞ്ഞവര്‍, കുടുംബത്തിന്റെ വിസ പുതുക്കാന്‍ കഴിയാത്തവര്‍ എന്നിവർക്കാണ് പൊതുമാപ്പ് ലഭ്യമാക്കിയിരിക്കുന്നത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x