ഇന്ത്യയില്‍ ബ്രാഞ്ച് തുറക്കാന്‍ ഖത്തര്‍ നാഷനല്‍ ബാങ്കിന്(ക്യുഎന്‍ബി) അനുമതി ലഭിച്ചു. എല്ലാ വിധ ബാങ്കിങ് സേവനങ്ങളും ലഭ്യമാവുന്ന ബ്രാഞ്ചാണു ഇന്ത്യയില്‍ തുടങ്ങുന്നതെന്ന് ഗള്‍ഫിലെ ഏറ്റവും വലിയ ബാങ്കുകളിലൊന്നായ ക്യുഎന്‍ബി വ്യക്തമാക്കി.
ദോഹ: ഇന്ത്യയില്‍ ബ്രാഞ്ച് തുറക്കാന്‍ ഖത്തര്‍ നാഷനല്‍ ബാങ്കിന്(ക്യുഎന്‍ബി) അനുമതി ലഭിച്ചു. എല്ലാ വിധ ബാങ്കിങ് സേവനങ്ങളും ലഭ്യമാവുന്ന ബ്രാഞ്ചാണു ഇന്ത്യയില്‍ തുടങ്ങുന്നതെന്ന് ഗള്‍ഫിലെ ഏറ്റവും വലിയ ബാങ്കുകളിലൊന്നായ ക്യുഎന്‍ബി വ്യക്തമാക്കി.
നേരത്തെ ഈ വര്‍ഷം ജൂണില്‍ ക്യുഎന്‍ബി 270 കോടി യൂറോയ്ക്ക് തുര്‍ക്കിയിലെ ഫിനാന്‍സ് ബാങ്ക് സ്വന്തമാക്കിയിരുന്നു. നിലവില്‍ യൂറോപ്പ്, മിഡില്‍ ഈസ്റ്റ്, ആഫ്രിക്ക, ഏഷ്യ ഉള്‍പ്പെടെയുള്ള മേഖലകളിലെ 30 രാജ്യങ്ങളില്‍ ബാങ്കിന് ബ്രാഞ്ചുകളുണ്ട്.
ഇന്ത്യയില്‍ പ്രവര്‍ത്തനം തുടങ്ങാന്‍ ഇന്ത്യന്‍ റഗുലേറ്ററി അതോറ്റിയുടെ അനുമതി ലഭിച്ചത് ബാങ്കിന്റെ ആഗോള വികസന ലക്ഷ്യത്തിന് കൂടുതല്‍ കരുത്ത് പകരുമെന്ന് ക്യുഎന്‍ബി പ്രതികരിച്ചു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.