ജിസിസി രാജ്യങ്ങളിലെ സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്ന 90 ശതമാനം വിദേശികളെയും ഇത് പ്രതികൂലമായി ബാധിക്കുമെന്നും ഈ നിർദേശം വിപരീത ഫലമാണ് ഉണ്ടാക്കുകയെന്നും ഇന്റർനാഷണൽ മോണിറ്ററി ഫണ്ട് ചൂണ്ടിക്കാണിക്കുന്നു.
പ്രവാസികൾ നാട്ടിലേക്ക് അയക്കുന്ന പണത്തിന് നികുതി ഏർപ്പെടുത്താനുള്ള ഗൾഫ് രാജ്യങ്ങളുടെ നിർദേശം വിപരീത ഫലമാണ് ഉണ്ടാക്കുകയെന്ന് ഇന്റർനാഷണൽ മോണിറ്ററി ഫണ്ട് മുന്നറിയിപ്പ് നൽകി. ജിസിസി രാജ്യങ്ങളിലെ സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്ന 90 ശതമാനം വിദേശികളെയും ഇത് പ്രതികൂലമായി ബാധിക്കുമെന്നും ഐ.എം.എഫ് ചൂണ്ടിക്കാണിച്ചു.
പ്രവാസികള്‍ സ്വന്തം രാജ്യത്തേക്ക് അയക്കുന്ന പണത്തിന് അഞ്ചു ശതമാനം നികുതി ഈടാക്കാനുള്ള ജിസിസി നിര്‍ദേശം വിവിധ ഗള്‍ഫ് രാജ്യങ്ങള്‍ പരിശോധിച്ചു വരികയാണ്. ഗള്‍ഫ് രാജ്യങ്ങളുടെ ആഭ്യന്തര വരുമാനത്തില്‍ 420 കോടി ഡോളറിന്റെ അധിക വരുമാനമുണ്ടാക്കാൻ ഇത് സഹായിക്കുമെന്നാണ് കരുതുന്നത്.
എന്നാൽ ഈ നിർദേശം ദൂരവ്യാപകമായ പ്രത്യാഘാതമുണ്ടാക്കുമെന്ന് ഐഎംഎഫ് മുന്നറിയിപ്പു നൽകുന്നു. നികുതി ചുമത്തിയാല്‍ ഭരണ പ്രവര്‍ത്തന ചെലവുകളില്‍ ഇത് പ്രതിഫലിക്കും. സ്വകാര്യ മേഖലയില്‍ മത്സര സ്വഭാവം ഇല്ലാതാകും. ഗള്‍ഫിലെ വിദേശികളായ തൊഴിലുടമകള്‍ അവര്‍ക്കനുകൂലമല്ലാത്ത സാഹചര്യമുണ്ടായാല്‍ മറ്റു രാജ്യങ്ങളിലേക്ക് മാറാനും സാധ്യതയുണ്ടെന്ന് ഐ.എം.എഫ് വ്യക്തമാക്കി.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.
Comments are closed.
Hi my family member! I want to say that this article is amazing, great written and include approximately all
vital infos. I’d like to see extra posts like this .
Thank you for sharing your thoughts. I really appreciate your efforts and I am waiting for
your further write ups thank you once again.