Currency

പഴം, പച്ചക്കറി ഇറക്കുമതി: കീടനാശിനിയുടെ തോത് കാണിക്കുന്ന സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി

സ്വന്തം ലേഖകന്‍Sunday, May 21, 2017 5:17 pm

ഇന്നുമുതല്‍ ഇറക്കുമതി ചെയ്യുന്ന ഉല്‍പന്നങ്ങള്‍ക്ക് ഒപ്പം കയറ്റുമതി ചെയ്ത രാജ്യത്തിലെ ബന്ധപ്പെട്ട വകുപ്പുകളുടെ അംഗീകാരമുള്ള സര്‍ട്ടിഫിക്കറ്റും സമര്‍പ്പിക്കണം. ഇത്തരം സര്‍ട്ടിഫിക്കറ്റുകളില്ലാത്ത ഉല്‍പന്നങ്ങള്‍ തിരിച്ചയക്കണമെന്നും സര്‍ക്കുലറില്‍ നിര്‍ദേശിക്കുന്നു.

 

മസ്‌കത്ത്: രാജ്യത്തേക്ക് പഴങ്ങളും പച്ചക്കറികളും ഇറക്കുമതി ചെയ്യുന്നവര്‍ അവയില്‍ അടങ്ങിയിരിക്കുന്ന കീടനാശിനിയുടെ തോത് കാണിക്കുന്ന സര്‍ട്ടിഫിക്കറ്റും ഇനി മുതല്‍ സമര്‍പ്പിക്കണമെന്ന് പുതിയ നിയമം നിര്‍ബന്ധമാക്കി. ഇന്നുമുതല്‍ രാജ്യത്തേക്ക് എത്തുന്ന ഉല്‍പന്നങ്ങള്‍ക്കും ഈ നിയമം ബാധകമാണ്. കാര്‍ഷിക ഫിഷറീസ് മന്ത്രാലയം ഇതുസംബന്ധിച്ച സര്‍ക്കുലര്‍ അതിര്‍ത്തികളിലെ കാര്‍ഷിക, ഫിഷറീസ് മന്ത്രാലയം ഓഫിസുകളിലേക്ക് അയച്ചു.

ഇന്നുമുതല്‍ ഇറക്കുമതി ചെയ്യുന്ന ഉല്‍പന്നങ്ങള്‍ക്ക് ഒപ്പം കയറ്റുമതി ചെയ്ത രാജ്യത്തിലെ ബന്ധപ്പെട്ട വകുപ്പുകളുടെ അംഗീകാരമുള്ള സര്‍ട്ടിഫിക്കറ്റും സമര്‍പ്പിക്കണം. ഇത്തരം സര്‍ട്ടിഫിക്കറ്റുകളില്ലാത്ത ഉല്‍പന്നങ്ങള്‍ തിരിച്ചയക്കണമെന്നും സര്‍ക്കുലറില്‍ നിര്‍ദേശിക്കുന്നു. ഭക്ഷ്യ സുരക്ഷാമാനദണ്ഡങ്ങള്‍ പാലിച്ച് പ്രവര്‍ത്തിക്കാന്‍ ഇറക്കുമതിക്കാരോടും അധികൃതര്‍ നിര്‍ദേശിച്ചു.

പ്രാദേശികമായി പഴങ്ങളിലും പച്ചക്കറികളിലും കീടനാശിനിയുടെ അളവ് അടക്കം വിവരങ്ങള്‍ രേഖപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റ് പതിക്കാന്‍ ഈ മാസം ആദ്യം മസ്‌കത്ത് നഗരസഭ നിര്‍ദേശിച്ചിരുന്നു. ഭക്ഷ്യോല്‍പന്നങ്ങളില്‍ എന്തെങ്കിലും പ്രശ്‌നങ്ങള്‍ ഉള്ളപക്ഷം നിയമലംഘകരെ എളുപ്പത്തില്‍ കണ്ടെത്തുന്നതിനായിരുന്നു നഗരസഭയുടെ നിര്‍ദേശം.

ഉല്‍പന്നങ്ങള്‍ കയറ്റുമതിക്ക് മുമ്പ് പരിശോധിക്കണം. നിരോധനത്തിന്റെ പശ്ചാത്തലത്തില്‍ തോട്ടങ്ങളില്‍ പരിശോധന ശക്തമാക്കും. നിയമലംഘകര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്നും മന്ത്രി അറിയിച്ചു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x