
ദോഹ: ഖത്തറിലെ പൊതു വിതരണ സമ്പ്രദായത്തില്‍ പ്രവാസികളെ കൂടി ഉള്‍പ്പെടുത്താന്‍ നിര്‍ദേശം. സെന്‍ട്രല്‍ മുനിസിപ്പല്‍ കൗണ്‍സില്‍ (സിഎംസി) ആണ് ഇത് സംബന്ധിച്ച് നിര്‍ദേശം നല്‍കിയത്. ഇപ്പോള്‍ സ്വദേശികള്‍ക്കു മാത്രമാണു നിത്യോപയോഗ സാധനങ്ങള്‍ റേഷനായി ലഭിക്കുന്നത്. നിലവില്‍ ധാന്യപ്പൊടി, പഞ്ചസാര, പാല്‍, പാചക എണ്ണ എന്നിവയാണു റേഷന്‍ സമ്പ്രദായത്തിലൂടെ സബ്‌സിഡി നല്‍കി സ്വദേശികള്‍ക്കു ലഭ്യമാക്കിയിട്ടുള്ളത്.
ലഭ്യമായ ഭക്ഷണ പദാര്‍ഥങ്ങള്‍ക്കൊപ്പം കൂടുതല്‍ കാര്യങ്ങള്‍ ഉള്‍പ്പെടുത്താനും സിഎംസി നിര്‍ദേശിച്ചു. ഫ്രോസന്‍ ചിക്കന്‍, കുട്ടികള്‍ക്കുള്ള പാല്‍ തുടങ്ങിയവകൂടി ഇതില്‍ ഉള്‍പ്പെടുത്തണമെന്നാണു നിര്‍ദേശം. നിത്യോപയോഗ സാധനങ്ങള്‍ക്കു വില വര്‍ധിക്കുന്ന സാഹചര്യത്തിലാണു പ്രവാസികളെ കൂടി പൊതു വിതരണ സമ്പ്രദായത്തില്‍ ഉള്‍പ്പെടുത്തണമെന്ന നിര്‍ദേശം സിഎംസി മുന്നോട്ടു വയ്ക്കുന്നത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.