
ഒമാന്‍: സ്വന്തമായി ബിസിനസ് തുടങ്ങാനാഗ്രഹിക്കുന്ന ഒമാനി യുവാക്കളുടെയും യുവതികളുടെയും എണ്ണം വര്‍ധിച്ചതായി ദേശീയ സ്ഥിതി വിവര കേന്ദ്രത്തിന്റെ സര്‍വേ റിപ്പോര്‍ട്ട്. സ്വന്തം ബിസിനസ് ആരംഭിക്കാന്‍ ആഗ്രഹിക്കുന്ന ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാര്‍ഥികളുടെ എണ്ണം 2015ല്‍ 28 ശതമാനമായിരുന്നു. ഈ വര്‍ഷം അത് 70 ശതമാനമായാണ് ഉയര്‍ന്നത്. ആണ്‍കുട്ടികളാണ് ബിസിനസ് ആരംഭിക്കാന്‍ കൂടുതല്‍ ഇഷ്ടപ്പെടുന്നതെന്നും റിപ്പോര്‍ട്ട് പറയുന്നു. അഞ്ചുവര്‍ഷം മുമ്പുള്ള കണക്കുമായി താരതമ്യപ്പെടുത്തുമ്പോഴാണ് ഈ വര്‍ധനവ് ഉണ്ടായിരിക്കുന്നത്.
സര്‍വേയില്‍ പങ്കെടുത്ത നാല് ശതമാനം പേര്‍ക്ക് സ്വന്തം ബിസിനസ് ഉണ്ടെന്നും റിപ്പോര്‍ട്ട് പറയുന്നു. ശരാശരി 22 വയസ് പ്രായമുള്ള 2834 ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാര്‍ഥികളെ ഉള്‍പ്പെടുത്തിയാണ് ഓണ്‍ലൈന്‍ സര്‍വേ തയാറാക്കിയത്. ഇതില്‍ 82 ശതമാനവും സ്ത്രീകളാണ്. 92 ശതമാനം പേരും ബിസിനസ് ആരംഭിക്കാന്‍ മതിയായ മൂലധനമില്ലെന്ന് അഭിപ്രായപ്പെട്ടവരാണ്. പെര്‍മിറ്റുകള്‍ ലഭിക്കുന്നത് ബുദ്ധിമുട്ടാകുമെന്ന് 51 ശതമാനം പേര്‍ അഭിപ്രായപ്പെട്ടപ്പോള്‍ 21 ശതമാനം പേര്‍ മാര്‍ക്കറ്റില്‍ മത്സരിക്കാന്‍ കഴിയുമോ എന്ന ആശങ്കയും പങ്കുവെച്ചു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.