Currency

ഖരീഫ് സീസണ്‍: സലാല സന്ദര്‍ശകരുടെ എണ്ണത്തില്‍ വന്‍വര്‍ധന

സ്വന്തം ലേഖകന്‍Tuesday, September 12, 2017 8:03 am

ഏഷ്യന്‍ സന്ദര്‍ശകരുടെ എണ്ണത്തില്‍ 3.3 ശതമാനം വര്‍ധനയുണ്ടായതായും കണക്കുകള്‍ വ്യക്തമാക്കുന്നു. ജൂണ്‍ 21 മുതല്‍ സെപ്റ്റംബര്‍ അഞ്ച് വരെയുള്ള ദിവസങ്ങളില്‍ ആകെ എത്തിയത് 630,040 സന്ദര്‍ശകരാണ്. സന്ദര്‍ശകരില്‍ 71.8 ശതമാനവും സ്വദേശികളാണ്. രാജ്യത്ത് താമസിക്കുന്ന വിദേശികളില്‍ സലാല സന്ദര്‍ശിച്ചവരുടെ എണ്ണം 53 ശതമാനമായി ഉയര്‍ന്നിട്ടുണ്ട്.

സലാല: ഖരീഫ് സീസണില്‍ സലാലയില്‍ എത്തുന്ന സന്ദര്‍ശകരുടെ എണ്ണത്തില്‍ വന്‍വര്‍ധന. ഖരീഫ് സീസണ്‍ സമാപനത്തോടടുക്കുമ്പോള്‍ യുഎഇ ഉള്‍പ്പടെ ഗള്‍ഫ് രാഷ്ട്രങ്ങളില്‍ നിന്ന് സലലായില്‍ എത്തിയവരില്‍ വന്‍വര്‍ധനയാണ് രേഖപ്പെടുത്തിയിരിക്കുന്നതെന്ന് ദേശീയ സ്ഥിതിവിവര വിഭാഗം കണക്കുകള്‍ വ്യക്തമാക്കുന്നു.

ഏഷ്യന്‍ സന്ദര്‍ശകരുടെ എണ്ണത്തില്‍ 3.3 ശതമാനം വര്‍ധനയുണ്ടായതായും കണക്കുകള്‍ വ്യക്തമാക്കുന്നു. ജൂണ്‍ 21 മുതല്‍ സെപ്റ്റംബര്‍ അഞ്ച് വരെയുള്ള ദിവസങ്ങളില്‍ ആകെ എത്തിയത് 630,040 സന്ദര്‍ശകരാണ്. സന്ദര്‍ശകരില്‍ 71.8 ശതമാനവും സ്വദേശികളാണ്. രാജ്യത്ത് താമസിക്കുന്ന വിദേശികളില്‍ സലാല സന്ദര്‍ശിച്ചവരുടെ എണ്ണം 53 ശതമാനമായി ഉയര്‍ന്നിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ഇത് 49.5 ശതമാനം ആയിരുന്നു. 566,143 ജിസിസി പൗരന്‍മാര്‍ ഈ വര്‍ഷം ഇതുവരെ ദോഫാര്‍ സന്ദര്‍ശിച്ചു.

ജിസിസി രാഷ്ട്രങ്ങള്‍ക്ക് പുറത്തുള്ള അറബ് വംശജരുടെ എണ്ണം 13.8 ശതമാനമായി വര്‍ധിച്ചു. യൂറോപ്യന്‍ സന്ദര്‍ശകര്‍ 2,330ല്‍ നിന്ന് 3,802ലേക്ക് ഉയര്‍ന്നു. മറ്റു രാഷ്ട്രങ്ങളില്‍ നിന്നുള്ളവര്‍ 1,339ല്‍ നിന്ന് 2,183 ആയും വര്‍ധിച്ചു. സഞ്ചാരികളില്‍ 156,620 പേരും വിമാന സര്‍വ്വീസുകള്‍ ഉപയോഗപ്പെടുത്തിയപ്പോള്‍ റോഡ് വഴി സലാലയിലെത്തിയത് 473,420 പേരാണ്. എന്നാല്‍ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 3.5 ശതമാനത്തിന്റെ കുറവുണ്ടായി.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x