Currency

ഖരീഫ് സീസണ്‍: സഞ്ചാരികളുടെ ഒഴുക്ക് കൂടുന്നു

സ്വന്തം ലേഖകന്‍Monday, August 14, 2017 7:37 pm

ഏഴാഴ്ച പിന്നിടുമ്പോഴത്തെ കണക്കനുസരിച്ച് നാലു ലക്ഷത്തി മുപ്പതിനായിരം പേര്‍ ഖരീഫ് ആസ്വദിക്കാന്‍ എത്തി. കഴിഞ്ഞ വര്‍ഷവുമായി താരതമ്യം ചെയ്യുമ്പോള്‍ 8.7 ശതമാനം അധിക സഞ്ചാരികളാണ് എത്തിയത്. റോഡുകളെല്ലാം സഞ്ചാരികളുടെ വാഹനങ്ങള്‍ കൊണ്ട് നിറഞ്ഞിരിക്കുകയാണ്.

സലാല: ഖരീഫ് സീസണ്‍ ഏഴാഴ്ച പിന്നിടുമ്പോള്‍ സഞ്ചാരികളുടെ ഒഴുക്കില്‍ വന്‍വര്‍ധന. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി തുടര്‍ച്ചയായി പെയ്യുന്ന മഴ സലാലയാകെ കുളിരണിയിച്ചിട്ടുണ്ട്. ജബലുകള്‍ക്ക് താഴെയുള്ള അരുവികളെല്ലാം നിറഞ്ഞൊഴുകുകയാണ്. ഐന്‍ ഖോറില്‍ വെള്ളച്ചാട്ടവും ആരംഭിച്ചിട്ടുണ്ട്.

ഏഴാഴ്ച പിന്നിടുമ്പോഴത്തെ കണക്കനുസരിച്ച് നാലു ലക്ഷത്തി മുപ്പതിനായിരം പേര്‍ ഖരീഫ് ആസ്വദിക്കാന്‍ എത്തി. കഴിഞ്ഞ വര്‍ഷവുമായി താരതമ്യം ചെയ്യുമ്പോള്‍ 8.7 ശതമാനം അധിക സഞ്ചാരികളാണ് എത്തിയത്. റോഡുകളെല്ലാം സഞ്ചാരികളുടെ വാഹനങ്ങള്‍ കൊണ്ട് നിറഞ്ഞിരിക്കുകയാണ്. എല്ലാ റൗണ്ട് എബൗട്ടുകളിലും വാഹനങ്ങളുടെ നീണ്ട നിരയാണ്. താപനില 25 ഡിഗ്രിയായി കുറഞ്ഞതിനെ തുടര്‍ന്ന് ഹീറ്ററുകള്‍ ഉപയോഗിച്ച് വെള്ളം ചൂടാക്കിയാണ് പലരും കുളിക്കുന്നത്. ഹോട്ടലുകളിലും വില്ലകളിലും നല്ല തിരക്കാണ് അനുഭവപ്പെടുന്നത്. ഇവിടങ്ങളില്‍ ബുക്കിങ്ങും വര്‍ധിച്ചിട്ടുണ്ട്.

ഈ കാലാവസ്ഥ തുടരുകയാണെങ്കില്‍ വരും ദിവസങ്ങളിലും കൂടുതല്‍ സഞ്ചാരികള്‍ എത്തുമെന്ന് തന്നെയാണ് കരുതുന്നത്. സഞ്ചാരികളില്‍ അധികവും ഒമാന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ളവരാണെങ്കിലും ജി.സി.സി രാജ്യങ്ങളില്‍ നിന്നുള്ള സന്ദര്‍ശകരുടെ എണ്ണവും കൂടിയിട്ടുണ്ട്. ഇതുവരെ എത്തിയവരില്‍ 75.1 ശതമാനം പേരും സ്വദേശികളാണ്. ജി.സി.സി. രാഷ്ട്രങ്ങളില്‍നിന്നും ഏഷ്യന്‍ രാഷ്ട്രങ്ങളില്‍ നിന്നുമുള്ള സന്ദര്‍ശകരുടെ എണ്ണവും കൂടിയിട്ടുണ്ട്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x