Currency

ഖത്തറില്‍ നിന്ന് ഇന്ത്യയിലേക്കുള്ള പണമിടപാടുകളില്‍ വന്‍ വര്‍ധന

സ്വന്തം ലേഖകന്‍Saturday, August 25, 2018 7:07 pm

ദോഹ: ഖത്തറില്‍ നിന്നും ഇന്ത്യയിലേക്കുള്ള പണമിടപാടുകളില്‍ വന്‍ വര്‍ധന. ഡോളറിനെതിരെ രൂപയുടെ മൂല്യം 70 രൂപയിലേക്ക് എത്തിയതിന് പിന്നാലെ 15 ശതമാമാണ് ഇന്ത്യയിലേക്ക് പണം അയക്കുന്നത് വര്‍ദ്ധിച്ചത്. രൂപയെ അപേക്ഷിച്ച് ഖത്തര്‍ റിയാലിന്റെ മൂല്യം 19 രൂപയായതോടെയാണ് പ്രവാസികള്‍ വന്‍തോതില്‍ ഇന്ത്യയിലേക്ക് പണമയക്കാന്‍ തുടങ്ങിയത്. ഇന്നലെ വരെ പത്തൊമ്പത് രൂപയ്ക്ക് മുകളിലാണ് ഖത്തരി റിയാലിന്റെ മൂല്യം.

നിനച്ചിരിക്കാതെ ലഭിച്ച ഈ മൂല്യ വര്‍ധന പരമാവധി പ്രയോജനപ്പെടുത്തി നാട്ടിലേക്ക് പണമയക്കുന്ന തിരക്കിലാണ് പ്രവാസികള്‍. ഇതോടൊപ്പം ഈദുല്‍ അസ്ഹ ആഘോഷമെത്തിയതും പണമയക്കല്‍ കൂടുന്നതിന് കാരണമായി. രൂപയുടെ വന്‍ തകര്‍ച്ചയെ തുടര്‍ന്ന് റിയാലിന്റെ വിനിമയ നിരക്ക് നേരത്തെ റെക്കോര്‍ഡ് കടന്നിരുന്നു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x