
ന്യൂഡല്‍ഹി: കൊറോണ വൈറസ് പടര്‍ന്നുപിടിക്കുന്ന പശ്ചാത്തലത്തില്‍ യുകെയില്‍ നിന്നുള്ളവര്‍ക്ക് ഇന്ത്യയിലേയ്ക്കുള്ള യാത്രകള്‍ക്ക് കൂടുതല്‍ നിയന്ത്രണം പ്രഖ്യാപിച്ചു. മാര്‍ച്ച് 31 വരെ പൂര്‍ണ യാത്രാ നിരോധനമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. യൂറോപ്യന്‍ യൂണിയന് രാജ്യങ്ങള്‍, യൂറോപ്യന്‍ ഫ്രീ ട്രേഡ് അസോസിയേഷന്, ടര്‍ക്കി എന്നിവിടങ്ങളില്‍ നിന്നുള്ളവര്‍ക്കും നിരോധനം ബാധകമാണ്. ഈ രാജ്യങ്ങളില്‍ നിന്നുള്ളവരെ ഇന്ത്യയിലേക്കായി ഫ്ളൈറ്റുകളില്‍ ബോര്‍ഡ് ചെയ്യരുതെന്ന് എയര്‍ ലൈനുകള്‍ക്ക് ഇന്ത്യന്‍ സിവില്‍ ഏവിയേഷന്‍ അധികൃതര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
യുഎഇ, ഖത്തര്‍, ഒമാന്‍, കുവൈത്ത് എന്നീ രാജ്യങ്ങളില്‍ നിന്നോ, ഈ രാജ്യങ്ങളിലൂടെ ട്രാന്‍സിറ്റ് വഴിയോ ഇന്ത്യയിലെത്തുന്നവര്‍ക്കുള്ള നിര്‍ബന്ധിത ക്വാരന്റിന്‍ 14 ദിവസമാക്കിയിട്ടുണ്ട്. ഈ നിയന്ത്രണവും മാര്‍ച്ച് 18 മുതല്‍ നിലവില്‍ വരും.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.