ന്യൂഡല്‍ഹി: യു.എ.ഇയിലേക്ക് വിമാനങ്ങള്‍ ചാര്‍ട്ടര്‍ ചെയ്യാനുള്ള ശ്രമങ്ങള്‍ക്ക് കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്റെ വിലക്ക്. വെള്ളിയാഴ്ച വരെ വിമാനങ്ങള്‍ ഷെഡ്യൂള്‍ ചെയ്യാനുള്ള എയര്‍ലെന്‍സുകളുടെ അപേക്ഷയാണ് കേന്ദ്ര വ്യോമയാന മന്ത്രാലയം തള്ളിയത്. വെള്ളിയാഴ്ചക്ക് ശേഷം സര്‍വീസ് നടത്താനുള്ള അപേക്ഷകളില്‍ നിലപാട് വ്യക്തമാക്കിയിട്ടുമില്ല.
അനുമതി നിഷേധിക്കാനുള്ള കാരണം എന്താണെന്ന് അധികൃതര്‍ വ്യക്തമാക്കിയിട്ടില്ല. വിദേശ രാജ്യങ്ങളില്‍ നിന്ന് വിനോദ സഞ്ചാരികള്‍ അടക്കം യു.എ.ഇയിലേക്ക് എത്തിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് ഇന്ത്യയുടെ നിഷേധ നിലപാട്.
ബുധന്‍, വ്യാഴം, വെള്ളി ദിവസങ്ങളില്‍ ഇന്ത്യയിലെ വിവിധ നഗരങ്ങളില്‍ നിന്ന് യു.എ.ഇയിലേക്ക് വിമാനങ്ങള്‍ ഷെഡ്യൂള്‍ ചെയ്തിരുന്നു. എല്ലാ നടപടികളും പൂര്‍ത്തിയായ ഘട്ടത്തിലാണ് അനുമതി നിഷേധിച്ച് ഡി.ജി.സി.എ കത്ത് അയച്ചത്. ഇന്ത്യയുടെ അനുമതി ലഭിക്കാത്തതിനാല്‍ വിമാനം റദ്ധാക്കുന്നതായി ദുബായിലെ അല്‍ഫുത്തൈം ഡി.സി ഏവിയേഷന്‍ അറിയിച്ചു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.