
ദോഹ: ഇന്ത്യന്‍- ഖത്തര്‍ ആര്‍ടിസ്റ്റുകളുടെ സംയുക്ത ചിത്ര പ്രദര്‍ശനത്തിന് കത്താറ പൈതൃക കേന്ദ്രത്തില്‍ തുടക്കമായി. പോര്‍ട്രെയ്റ്റ് എന്ന സംയുക്ത പ്രദര്‍ശനത്തില്‍ ഖത്തറി കലാകാരന്‍ എബ്തെസാം അല്‍ സഫറിന്റെയും ഇന്ത്യയുടെ സുരഭി ഗെയ്ക് വാദിന്റെയും പെയിന്റിങ്ങുകളാണുള്ളത്. കത്താറ ജനറല്‍ മാനേജര്‍ ഡോ.ഖാലിദ് ബിന്‍ ഇബ്രാഹിം അല്‍ സുലൈത്തിയാണ് പ്രദര്‍ശനം ഉദ്ഘാടനം ചെയ്തത്.
ഖത്തര്‍- ഇന്ത്യ സാംസ്‌കാരിക വര്‍ഷാഘോഷത്തിന്റെ ഭാഗമായാണ് പ്രദര്‍ശനം. 32 പെയിന്റിങ്ങുകളാണ് പ്രദര്‍ശനത്തിലുള്ളത്. കത്താറയിലെ 19-ാം നമ്പര്‍ കെട്ടിടത്തിലെ 2-ാം നമ്പര്‍ ഹാളിലാണ് പ്രദര്‍ശനങ്ങള്‍. സുഡാന്‍ ആര്‍ടിസ്റ്റ് നൂര്‍ അല്‍ ഹാദിയുടെ ലാന്‍ഡ് ഓഫ് ദ ഡാര്‍ക്ക് ചിത്ര പ്രദര്‍ശനവും ഡോ.അല്‍സുലൈത്തി ഉദ്ഘാടനം ചെയ്തു. 2 പ്രദര്‍ശനങ്ങളും ജൂലൈ 13 വരെ നീളും.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.