Currency

ലോകത്തെ സന്തുഷ്ട രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ പിന്നില്‍, 122 ാം സ്ഥാനത്ത്

സ്വന്തം ലേഖകന്‍Tuesday, March 21, 2017 11:12 am

ലോകത്തെ ഏറ്റവും സന്തുഷ്ടരാഷ്ട്രമായി നോര്‍വെയെ തെരഞ്ഞെടുത്തു. ഡെന്‍മാര്‍ക്ക്, ഐസ് ലന്‍ഡ്, സ്വിറ്റസര്‍ലന്‍ഡ്, ഫിന്‍ലന്‍ഡ്, നെതര്‍ലന്‍ഡ്, ക്യാനഡ, ന്യൂസിലന്‍ഡ്, ഓസ്ട്രേലിയ, സ്വീഡന്‍ എന്നിവ ആദ്യ പത്തില്‍ ഇടംപിടിച്ചു. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ നാല് സ്ഥാനം പുറകിലാണ് ഇന്ത്യ.

ന്യൂയോര്‍ക്ക്: ലോകത്തെ ഏറ്റവും സന്തുഷ്ട രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ 122ാം സ്ഥാനത്ത്. 155 രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ അയല്‍രാജ്യമായ പാകിസ്താനും നേപ്പാളിനും വളരെ പിന്നിലാണ്. പാക്കിസ്ഥാന്‍ എണ്‍പതാം സ്ഥാനത്താണ്. ഐക്യരാഷ്ട്ര സംഘടനയുടെ നേതൃത്വത്തിലുള്ള സസ്റ്റൈനബിള്‍ ഡവലപ്മെന്റ് സൊല്യൂഷന്‍സ് നെറ്റ്വര്‍ക്ക് (എസ്ഡിഎസ്എന്‍) ഇന്നലെ പുറത്തിറക്കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്.

ലോകത്തെ ഏറ്റവും സന്തുഷ്ടരാഷ്ട്രമായി നോര്‍വെയെ തെരഞ്ഞെടുത്തു. ഡെന്‍മാര്‍ക്ക്, ഐസ് ലന്‍ഡ്, സ്വിറ്റസര്‍ലന്‍ഡ്, ഫിന്‍ലന്‍ഡ്, നെതര്‍ലന്‍ഡ്, ക്യാനഡ, ന്യൂസിലന്‍ഡ്, ഓസ്ട്രേലിയ, സ്വീഡന്‍ എന്നിവ ആദ്യ പത്തില്‍ ഇടംപിടിച്ചു. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ നാല് സ്ഥാനം പുറകിലാണ് ഇന്ത്യ. ചൈന, പാകിസ്താന്‍, നേപ്പാള്‍ എന്നീ രാജ്യങ്ങള്‍ ഇന്ത്യയെ അപേക്ഷിച്ച് മുന്നിലാണ്. 2013-2015 വര്‍ഷത്തെ റിപ്പോര്‍ട്ട് പ്രകാരം ഇന്ത്യ 118ാം സ്ഥാനത്തായിരുന്നു.

ഡെന്‍മാര്‍ക്കിനെ പിന്തള്ളിയാണ് നോര്‍വേ ഒന്നാം സ്ഥാനത്തെത്തിയത്. ഐസ്ലന്‍ഡ്, സ്വിറ്റ്സര്‍ലന്‍ഡ്, ഫിന്‍ലന്‍ഡ്, നെതര്‍ലന്‍ഡ്സ്, കാനഡ, ന്യൂസീലന്‍ഡ്, ഓസ്ട്രേലിയ, സ്വീഡന്‍ എന്നിവയാണ് സന്തുഷ്ടി കൂടിയ രാജ്യങ്ങളില്‍ മൂന്ന് മുതല്‍ പത്തുവരെ സ്ഥാനക്കാര്‍. അമേരിക്ക 14ാമതാണ്. ജര്‍മനി(16), ബ്രിട്ടന്‍ (19). ആഭ്യന്തരയുദ്ധത്തില്‍ തകര്‍ന്ന സിറിയയും യെമനുമാണ് ഒട്ടും സന്തോഷമില്ലാത്ത രാജ്യങ്ങള്‍.

ആഭ്യന്തര ഉല്‍പാദനം, ശരാശരി ആയുസ്സ്, സ്വാതന്ത്ര്യം, ഉദാരത, സാമൂഹികസുരക്ഷ, സുതാര്യത തുടങ്ങിയവയാണ് രാജ്യങ്ങളിലെ ജനങ്ങളുടെ സന്തോഷത്തിന്റെ നിലവാരം കണ്ടെത്താന്‍ മാനദണ്ഡമാക്കിയത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x