2016 മാത്രം 31.1 മില്യണ്‍ ഇന്ത്യക്കാരെയാണ് സംഘര്‍ഷവും കലാപവും പ്രകൃതിദുരന്തവും നേരിട്ട് ബാധിച്ചതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഇന്ത്യയിലെ വീടുകങ്ങളില്‍ നിന്നും ഓരോ സെക്കന്റിലും ഒരാള്‍ വീതം അപ്രത്യക്ഷരാകുന്നു. ചൈനയില്‍ 7.4 മില്യണ്‍ ജനങ്ങളും ഫിലിപ്പിന്‍സില്‍ നിന്ന് 5.9 മില്യണ്‍ ജനങ്ങളും കഴിഞ്ഞ വര്‍ഷം ഭവനരഹിതരായി സ്വന്തം നാട് ഉപേക്ഷിച്ചു. നാലാംസ്ഥാനത്തുള്ള ഇന്‍ഡോനേഷ്യയില്‍ 1.2 മില്യണ്‍ ജനങ്ങളെയാണ് കലാപവും പ്രകൃതിദുരന്തവും ബാധിച്ചത്.
ന്യൂഡല്‍ഹി: കലാപവും പ്രകൃതിദുരന്തവും കാരണം ജനങ്ങള്‍ വീടുംനാടും ഉപേക്ഷിച്ചു പോകുന്നവരുടെ എണ്ണത്തില്‍ ആഗോളവ്യാപകമായി ഇന്ത്യയുടെ സ്ഥാനം മൂന്നാമത്. കഴിഞ്ഞ വര്‍ഷം ഇത്തരം കാരണങ്ങളെ തുടര്‍ന്ന് ഇന്ത്യയില്‍ നിന്ന് സ്വന്തം ഗൃഹം വിട്ടുപോകേണ്ടിവന്നവരുടെ എണ്ണം 28 ലക്ഷം ആണെന്ന് റിപ്പോര്‍ട്ട്. ചൈനയാണ് ഒന്നാംസ്ഥാനത്ത്, രണ്ടാംസ്ഥാനത്തുള്ളത് ഫിലിപ്പൈന്‍സ് ആണ്.
2016 മാത്രം 31.1 മില്യണ്‍ ഇന്ത്യക്കാരെയാണ് സംഘര്‍ഷവും കലാപവും പ്രകൃതിദുരന്തവും നേരിട്ട് ബാധിച്ചതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഇന്ത്യയിലെ വീടുകങ്ങളില്‍ നിന്നും ഓരോ സെക്കന്റിലും ഒരാള്‍ വീതം അപ്രത്യക്ഷരാകുന്നു. ചൈനയില്‍ 7.4 മില്യണ്‍ ജനങ്ങളും ഫിലിപ്പിന്‍സില്‍ നിന്ന് 5.9 മില്യണ്‍ ജനങ്ങളും കഴിഞ്ഞ വര്‍ഷം ഭവനരഹിതരായി സ്വന്തം നാട് ഉപേക്ഷിച്ചു. നാലാംസ്ഥാനത്തുള്ള ഇന്‍ഡോനേഷ്യയില്‍ 1.2 മില്യണ്‍ ജനങ്ങളെയാണ് കലാപവും പ്രകൃതിദുരന്തവും ബാധിച്ചത്.
ഇന്റേര്‍ണല്‍ ഡിസ്‌പ്ലെയിസ്‌മെന്റ് മോണിറ്ററിംഗ് സെന്ററും നോര്‍വീജിയന്‍ റെഫ്യൂജി കൗണ്‍സിലും ചേര്‍ന്നാണ് കലാപങ്ങളെയോ പ്രകൃതി ദുരന്തങ്ങളെയോ തുടര്‍ന്ന് ഭവനരഹിതരാക്കപ്പെട്ട് ജന്മനാട് ഉപേക്ഷിച്ച് പോകേണ്ടിവരുന്നവരെക്കുറിച്ചുള്ള പഠനം നടത്തിയത്.
ഇന്ത്യയില്‍ കഴിഞ്ഞ വര്‍ഷം 4,48,000 പേരാണ് സംഘര്‍ഷവും കലാപവും കൊണ്ടുമാത്രം ദുരിതമനുഭവിച്ചത്. എന്നാല്‍ പ്രകൃതി ദുരന്തം കാരണം ഭവനരഹിതരായതാകട്ടെ 24,00,000 പേരും. വെള്ളപ്പൊക്കവും കൊടുങ്കാറ്റുമാണ് ഇന്ത്യയിലെ പ്രകൃതി ദുരന്തങ്ങളില്‍ മുന്നില്‍. മതവും ജാതിയുമായി ബന്ധപ്പെട്ട കാരണങ്ങളാലുമാണ് ഇന്ത്യയില്‍ കൂടുതലും കലാപവും സംഘര്‍ഷവുമുണ്ടാകുന്നത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.