88 ഇന്ത്യക്കാര്‍ നാടുകടത്തല്‍ കേന്ദ്രത്തിലും കഴിയുന്നുണ്ട്. ഈ വര്‍ഷം ഇതുവരെ 112 ഇന്ത്യാക്കാരാണ് ഖത്തറില്‍ മരിച്ചതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഖത്തറിലെ ഇന്ത്യന്‍ എംബസിയില്‍ നടന്നുവരുന്ന മാസാന്ത ഓപ്പണ്‍ ഹൗസിന്റെ ഭാഗമായാണ് രാജ്യത്ത് തടവില്‍ കഴിയുന്ന ഇന്ത്യക്കാരുടെ കണക്കുകള്‍ ഇന്ത്യന്‍ എംബസി പുറത്തുവിട്ടത്.
ദോഹ: ഖത്തറില്‍ 194 ഇന്ത്യക്കാര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയുന്നതായി റിപ്പോര്‍ട്ട്. 88 ഇന്ത്യക്കാര്‍ നാടുകടത്തല്‍ കേന്ദ്രത്തിലും കഴിയുന്നുണ്ട്. ഈ വര്‍ഷം ഇതുവരെ 112 ഇന്ത്യാക്കാരാണ് ഖത്തറില്‍ മരിച്ചതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഖത്തറിലെ ഇന്ത്യന്‍ എംബസിയില്‍ നടന്നുവരുന്ന മാസാന്ത ഓപ്പണ്‍ ഹൗസിന്റെ ഭാഗമായാണ് രാജ്യത്ത് തടവില്‍ കഴിയുന്ന ഇന്ത്യക്കാരുടെ കണക്കുകള്‍ ഇന്ത്യന്‍ എംബസി പുറത്തുവിട്ടത്.
എംബസിയുടെ പ്രത്യേക ടീം സെന്‍ട്രല്‍ ജയിലിലും ഡീപോര്ട്ടേഷന് സെന്ററിലും സന്ദര്‍ശനം നടത്തിയ ശേഷമാണ് ഇത് സംബന്ധിച്ച കണക്കുകള്‍ പുറത്ത് വിട്ടത്. ഈ വര്‍ഷം ജനുവരി മുതല്‍ ഇതുവരെ നടന്ന അഞ്ച് ഓപ്പണ്‍ ഹൗസുകളില്‍ 25 പരാതികള്‍ ലഭിച്ചതായും അതില്‍ പകുതിയോളം പരിഹരിച്ചതായും അധികൃതര്‍ വ്യക്തമാക്കി.
ഓപ്പണ്‍ഹൗസില്‍ വേതനം വൈകുന്നതും കരാര്‍ വ്യവസ്ഥകള്‍ ലംഘിക്കപ്പെട്ടതുള്പ്പടെയുള്ള പരാതികള്‍ ലഭിച്ചിട്ടുണ്ട്. നാട്ടിലേക്ക് മടങ്ങാന്‍ സാമ്പത്തിക പ്രയാസമുള്ളവര്‍ക്ക് എംബസി 17 വിമാനടിക്കറ്റ് അനുവദിച്ചതായും ഇന്ത്യന്‍ കമ്യൂണിറ്റി ബെനവലന്റ് ഫോറത്തിന്റ ആഭിമുഖ്യത്തില്‍ ദുരിതം അനുഭവിച്ച 23 പേര്‍ക്ക് സഹായം നല്‍കിയതായും അധികൃതര്‍ അറിയിച്ചു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.