
ദോഹ: ഖത്തറിലെ സെന്‍ട്രല്‍ ജയിലില്‍ ഇപ്പോഴുള്ളത് 199 ഇന്ത്യക്കാര്‍. നാടുകടത്തല്‍ കേന്ദ്രത്തില്‍ 85 പേരുമുണ്ട്. നാടുകടത്തല്‍ കേന്ദ്രത്തിലുള്ളവര്ക്കു സ്വദേശത്തേക്കു മടങ്ങാന്‍ 137 സര്‍ട്ടിഫിക്കറ്റുകള്‍ അടിയന്തരമായി ലഭ്യമാക്കി. സാമ്പത്തിക പ്രയാസംമൂലം നാട്ടിലേക്കു മടങ്ങാന്‍ കഴിയാഞ്ഞ നാലുപേര്‍ക്കു വിമാന ടിക്കറ്റ് നല്കി. ഇന്ത്യന്‍ എംബസി പ്രതിമാസ ഓപ്പണ്‍ ഹൗസില്‍ അറിയിച്ചതാണ് ഇക്കാര്യം.
കഴിഞ്ഞവര്‍ഷം ജനുവരി മുതല്‍ ഈ വര്‍ഷം മേയ് അവസാനംവരെ 117 തൊഴില്‍ പരാതികളാണ് ലഭിച്ചത്. വേതനം വൈകല്‍, കരാര്‍ വ്യവസ്ഥകളുടെ ലംഘനം എന്നിവയെക്കുറിച്ചാണ് പരാതികള്‍ ഏറെയും. പോയമാസം സല്‍വ, മിസൈദ്, അല്‍ ഖോര്‍, ദുഖാന് എന്നിവിടങ്ങളില്‍ എംബസി നാലു കോണ്‍സുലര്‍ ക്യാംപുകള്‍ സംഘടിപ്പിച്ചു. ക്യാംപുകളിലൂടെ ഇന്ത്യന്‍ പ്രവാസികള്‍ക്കു 308 കോണ്‍സുലര്‍ സേവനങ്ങള്‍ ലഭ്യമാക്കി.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.