പുതിയ റിപ്പോര്‍ട്ട് പ്രകാരം ഖത്തറില്‍ നിന്ന് ജന്മദേശത്തെക്ക് പണമയക്കുന്നവരില്‍ പ്രവാസികളായ ഇന്ത്യന്‍ പൌരന്മാരാണ് മുന്‍പന്തിയില്‍ നില്‍ക്കുന്നത്. അത് പോലെ തന്നെ പണം സ്വീകരിക്കുന്ന കാര്യത്തിലും ഇന്ത്യ തന്നെ മുന്നില്‍. 2015ല്‍ 1,042 കോടി ഡോളറാണ് ഇന്ത്യയിലേക്കെത്തിയത്. 2015ല്‍ 398 കോടി ഡോളറാണ് പ്രവാസികള്‍ ഇന്ത്യയിലേക്കയച്ചത്.
പുതിയ റിപ്പോര്‍ട്ട് പ്രകാരം ഖത്തറില്‍ നിന്ന് ജന്മദേശത്തെക്ക് പണമയക്കുന്നവരില്‍ പ്രവാസികളായ ഇന്ത്യന്‍ പൌരന്മാരാണ് മുന്‍പന്തിയില്‍ നില്‍ക്കുന്നത്. അത് പോലെ തന്നെ പണം സ്വീകരിക്കുന്ന കാര്യത്തിലും ഇന്ത്യ തന്നെ മുന്നില്‍. 2015ല്‍ 1,042 കോടി ഡോളറാണ് ഇന്ത്യയിലേക്കെത്തിയത്. 2015ല്‍ 398 കോടി ഡോളറാണ് പ്രവാസികള്‍ ഇന്ത്യയിലേക്കയച്ചത്. ഇക്കാര്യത്തില്‍ നേപ്പാളാണ് രണ്ടാം സ്ഥാനത്ത് നില്‍ക്കുന്നത്.
പ്യൂ റിസര്‍ച്ച് സെന്‍ററിന്‍റെ റിപ്പോര്‍ട്ട് അനുസരിച്ച് 202 കോടി ഡോളറാണ് പ്രവാസികള്‍ നേപ്പാളിലേക്കയച്ചത്. 2014നേക്കാള്‍ 1,001 കോടി ഡോളറിന്‍റെ വര്‍ധനയാണ് ഉണ്ടായതെന്ന് ലോകബാങ്കിന്‍റെ കണക്കുകള്‍ തെളിയിക്കുന്നു. ഖത്തറില്‍ നിന്ന് ഫിലിപ്പൈനിലേക്ക് 2015ല്‍ 116 കോടി ഡോളറാണ് അയച്ചത്. 105 കോടി ഡോളര്‍ ഈജിപ്തിലേക്കും 52 കോടി ഡോളര്‍ ബംഗ്ലാദേശിലേക്കുമാണ് അയച്ചത്. പ്യൂ റിസര്‍ച്ചിന്‍റെ റിപ്പോര്‍ട്ട് അനുസരിച്ച് ശ്രീലങ്കയിലേക്ക് 52 കോടി ഡോളറും പാകിസ്താനിലേക്ക് 42 കോടി ഡോളറുമാണ് ഖത്തറില്‍ നിന്നും അയച്ചത്.
എന്നാല്‍ ആഗോളതലത്തിലേക്ക് വരുമ്പോള്‍ ഇതിന് 2014നേക്കാള്‍ രണ്ട് ശതമാനം കുറവുണ്ടായിട്ടുണ്ട്. 5,82,00 കോടി ഡോളറാണ് ഇങ്ങനെ പ്രവാസികള്‍ സ്വദേശത്തേക്കയച്ചത്. 2014ല്‍ ഇത് 5,92,00 കോടി ഡോളറായിരുന്നു. ആഗോളതലത്തിലെ പണമിടപാടിന് 2009ന് ശേഷം ആദ്യമായാണ് ഇങ്ങനെയൊരു ഇടിവുണ്ടായത്. ചെറിയ ചില ഇടിവുകള്‍ രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും ഇപ്പോഴത്തെ കണക്കുകള്‍ സൂചിപ്പിക്കുന്നത് വിദേശരാജ്യങ്ങളിലെ പ്രവാസികള്‍ അയക്കുന്ന പണം ഒരു ദശാബ്ദത്തിന് മുന്‍പ് ഉണ്ടായിരുന്നതിലും ഇരട്ടിയാണെന്നാണ്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.