
ന്യൂഡല്‍ഹി: അസാധുവാക്കപ്പെട്ട പഴയ 500,1000 നോട്ടുകള്‍ മാറാന്‍ പ്രവാസികള്‍ക്ക് അനുവദിച്ച സമയം ജൂണ്‍ 30ന് അവസാനിക്കും. ആറു മാസത്തിലധികം വിദേശത്ത് താമസമുള്ള ഇന്ത്യന്‍ പൗരന്മാര്ക്കാണ് നോട്ട് മാറാന്‍ അവസരമുണ്ടായിരുന്നത്. തിരഞ്ഞെടുത്ത റിസര്‍വ് ബാങ്കിന്റെ ഓഫീസുളിലാണ് നോട്ടുകള്‍ മാറാന്‍ അനുമതി. റിസര്‍വ് ബാങ്കിന്റെ ചെന്നൈ, ഡല്‍ഹി, മുംബൈ, നാഗ്പൂര്‍ ഓഫീസുകളിലാണ് പഴയ നോട്ടുകള്‍ മാറാന്‍ സാധിക്കുക.
നിയമപ്രകാരം 25000 രൂപയുടെ പഴയ നോട്ടുകള്‍ മാത്രമാണ് ഒരാള്‍ക്ക് വിദേശത്തുനിന്നും കൊണ്ടുവരാന്‍ അനുവാദം ഉള്ളത്. കൈവശമുള്ള തുകയുടെ വിവരം വിമാനത്താവളത്തിലെ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ക്ക് കൈമാറുകയും വേണം.
നേരത്തെ 2016 ഡിസംബര്‍ 31 വരെയായിരുന്നു പഴയ നോട്ടുകള്‍ മാറാന്‍ അനുവദിച്ച സമയം. ഭൂട്ടാന്, നേപ്പാള്‍, പാക്കിസ്ഥാന്, ബംഗ്ലാദേശ് തുടങ്ങിയ സ്ഥലങ്ങളിലുള്ളവര്‍ക്ക് നോട്ട് മാറാന്‍ അനുമതിയില്ല.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.