ലണ്ടന്‍: ഒരു വയസുള്ള ആണ്‍കുട്ടിയെ കൊലപ്പെടുത്തിയ കേസില്‍ ഇന്ത്യന്‍ വംശജനായ പിതാവ് അറസ്റ്റില്‍. കുട്ടിയുടെ ഇരട്ട സഹോദരിയ്ക്കും ഇയാളുടെ ആക്രമണത്തില്‍ പരിക്കേറ്റു. ഇന്ത്യന്‍ വംശജനായ ബിദ്യാസാഗര്‍ ദാസാണ് കൊലപാതകം നടത്തിയത്. ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു.
ശനിയാഴ്ച രാത്രി 11 മണിയോടെ വടക്കന്‍ ലണ്ടനിലെ ഫിന്‍സ്ബറി പാര്‍ക്കിലാണ് സംഭവം. കുട്ടികളുടെ അമ്മ പരിഭ്രമത്തോടെ ഫ്‌ളാറ്റിന് പുറത്തേക്കോടുന്നത് കണ്ട മറ്റ് താമസക്കാര്‍ കാരണമന്വേഷിക്കുകയും ഫ്‌ളാറ്റില്‍ വന്ന് നോക്കുകയുമായിരുന്നു. അടുത്തുള്ള താമസക്കാര്‍ കാരണമന്വേഷിച്ചപ്പോള്‍ ഇവരോട് ‘എന്റെ മക്കള്‍, എന്റെ മക്കള്‍’ എന്ന് മാത്രമാണ് അവര്‍ പറഞ്ഞത്. തുടര്‍ന്ന് ഫ്‌ളാറ്റില്‍ ചെന്നപ്പോഴാണ് ആണ്‍കുട്ടി മരിച്ചു കിടക്കുന്നതായി കണ്ടതെന്ന് ദൃക്‌സാക്ഷികളിലൊരാള്‍ പറഞ്ഞു.
ചുറ്റിക കൊണ്ടുള്ള അടിയേറ്റാണ് കുട്ടി മരിച്ചത്. പുലര്‍ച്ചെ ഒരു മണിയോടെ തന്നെ കുട്ടി മരിച്ചിരുന്നു. റൊമാനിയക്കാരിയാണ് കുട്ടികളുടെ അമ്മ. പരിക്കേറ്റ് ഈസ്റ്റ് ലണ്ടന്‍ ആസ്പത്രിയില്‍ ചികില്‍സയില്‍ കഴിയുന്ന പെണ്‍കുട്ടി അപകടനില തരണം ചെയ്തിട്ടില്ല.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.