Currency

ലണ്ടന്‍ കോടതിയില്‍ ആദ്യ കറുത്തവര്‍ഗക്കാരിയായ ജഡ്ജിയായി ഇന്ത്യന്‍ വംശജ നിയമിതയായി

സ്വന്തം ലേഖകന്‍Monday, April 10, 2017 11:08 am

ലണ്ടന്‍: ലണ്ടന്‍ കോടതിയില്‍ ആദ്യ കറുത്ത വര്‍ഗക്കാരിയായ ജഡ്ജിയായി ഇന്ത്യന്‍ വംശജയായ വനിത നിയമിതയായി. ലണ്ടനിലെ ഓള്‍ഡ് ബെയ്‌ലി കോടതിയിലാണ് ഇന്ത്യന്‍ വംശജ അനുജ രവീന്ദ്ര ധിര്‍ ജഡ്ജിയായി നിയമിതയായത്. നിലവില്‍ അനുജ കോടതിയിലെ ഏറ്റവും പ്രായംകുറഞ്ഞ സര്‍ക്യൂട്ട് ജഡ്ജിയാണ്.

നിയമമേഖല തെരഞ്ഞെടുത്തതുമുതല്‍ എപ്പോഴും കോടതിയില്‍ സാക്ഷിയായോ പ്രതിയായോ തെറ്റിദ്ധരിക്കെപ്പട്ടിരുന്നെന്ന് അനുജ മാധ്യമങ്ങളോട് പറഞ്ഞു. ലണ്ടനുപുറത്ത് ഒരു കോടതിയില്‍ തന്നെ ഗേറ്റില്‍ തടഞ്ഞതായും അഭിഭാഷകയാണെന്ന് വിശ്വസിക്കാന്‍ തയാറായില്ലെന്നും അവര്‍ പറഞ്ഞു.

ഭൂരിഭാഗം കക്ഷികള്‍ക്കും ഒരു ചെറുപ്പമായ ഏഷ്യയില്‍നിന്നുള്ള വനിത തങ്ങള്‍ക്കുവേണ്ടി ഹാജരാകുന്നതില്‍ താല്‍പര്യമുണ്ടായിരുന്നില്ലെന്നും അത് കക്ഷികളെ കണ്ടെത്തുന്നതില്‍ പ്രയാസമായെന്നും അനുജ പറഞ്ഞു. ഇന്ത്യയില്‍നിന്ന് കുടിയേറിപ്പാര്‍ത്ത ദമ്പതികളുടെ മകളായി സ്‌കോട്ട്‌ലന്‍ഡിലെ ഡുണ്ടിയിലാണ് അനുജ ജനിച്ചത്. 23 വര്‍ഷമായി പ്രാക്ടീസ് നടത്തുന്നു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x