Currency

റമസാനിലെ ക്ലാസ് സമയം പുനഃക്രമീകരിച്ചു

സ്വന്തം ലേഖകന്‍Friday, May 12, 2017 5:05 pm

മസ്‌കത്ത് ഇന്ത്യന്‍ സ്‌കൂളിലെ റമസാന്‍ മാസത്തെ പ്രവൃത്തി സമയം പുനഃക്രമീകരിച്ചത് പ്രകാരം കെ.ജി ക്ലാസുകളും, ജിബ്രൂ, ഗുബ്ര കാംപസുകളിലെ ഒന്നാം ക്ലാസും രാവിലെ 11 മണിക്ക് അവസാനിക്കും. രണ്ടാം ക്ലാസ് മുതല്‍ നാലാം ക്ലാസ് വരെയുള്ള വിദ്യാര്‍ഥികള്‍ക്ക് ഉച്ചയ്ക്ക് 12 മണി വരെയാണ് ക്ലാസ് നടക്കുക.

മസ്‌കത്ത്: റമസാനിലെ ക്ലാസ് സമയത്തില്‍ മാറ്റം വരുത്തി സര്‍ക്കുലര്‍ പുറത്തിറക്കി. മസ്‌കത്ത് ഇന്ത്യന്‍ സ്‌കൂളിലെ റമസാന്‍ മാസത്തെ പ്രവൃത്തി സമയം പുനഃക്രമീകരിച്ചത് പ്രകാരം കെ.ജി ക്ലാസുകളും, ജിബ്രൂ, ഗുബ്ര കാംപസുകളിലെ ഒന്നാം ക്ലാസും രാവിലെ 11 മണിക്ക് അവസാനിക്കും. രണ്ടാം ക്ലാസ് മുതല്‍ നാലാം ക്ലാസ് വരെയുള്ള വിദ്യാര്‍ഥികള്‍ക്ക് ഉച്ചയ്ക്ക് 12 മണി വരെയാണ് ക്ലാസ് നടക്കുക. അഞ്ച് മുതല്‍ മുതല്‍ പന്ത്രണ്ടാം ക്ലാസ് വരെ ഉച്ചയ്ക്ക് ഒരു മണി വരെയുമാണ് ക്ലാസ്.

ഉച്ചയ്ക്ക് ശേഷമുള്ള ഷിഫ്റ്റില്‍ ജിബ്രൂ കാംപസില്‍ കെ.ജി വിഭാഗത്തിന് മൂന്ന് മണിക്കാണ് ക്ലാസ് നടക്കുക. ദാര്‍സൈത്ത് കാംപസില്‍ ഒന്ന് മുതല്‍ നാല് വരെ ക്ലാസുകള്‍ക്ക് ഉച്ചയ്ക്ക് 12.45 മുതല്‍ വൈകുന്നേരം നാല് വരെയുമാണ് ക്ലാസ് ഉണ്ടാകുകയെന്നും സര്‍ക്കുലറില്‍ വ്യക്തമാക്കി.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x