Currency

സുരക്ഷ മുന്‍കരുതലുകളോടെ ഇന്ത്യന്‍ സ്‌കൂളുകളും തുറന്നു; പ്രതിദിനം 30% വിദ്യാര്‍ഥികള്‍

സ്വന്തം ലേഖകന്‍Wednesday, September 2, 2020 12:33 pm

ദോഹ: പുതിയ അധ്യായനത്തിന് തുടക്കം കുറിച്ചതോടൊപ്പം കനത്ത സുരക്ഷാ മുന്‍കരുതലുകളോടെ രാജ്യത്തെ ഇന്ത്യന്‍ സ്‌കൂളുകളും പ്രവര്‍ത്തനം പുനരാരംഭിച്ചു. ഖത്തറില്‍ ഏറ്റവും കൂടുതല്‍ പ്രവാസി വിദ്യാര്‍ഥികള്‍ പഠനത്തിനായി ആശ്രയിക്കുന്നത് ഇന്ത്യന്‍ സ്‌കൂളുകളെയാണ്.

പ്രതിദിനം 30 ശതമാനം വിദ്യാര്‍ഥികള്‍ക്കാണ് സ്‌കൂളുകളിലെത്താന്‍ വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ അനുമതി. ഒന്നാം ദിനം മുതല്‍ വിദ്യാര്‍ഥികളുടെ സുരക്ഷ ഒരുക്കുന്നതിനായി എല്ലാ തയാറെടുപ്പുകളും പൂര്‍ത്തിയാക്കിയിട്ടുണ്ടെന്നും ക്ലാസ് റൂം ഓണ്‍ലൈന്‍ പഠനങ്ങള്‍ക്കായി വിദ്യാര്‍ഥികളെ പല ഗ്രൂപ്പുകളായി തിരിച്ചിട്ടുണ്ടെന്നും ആഴ്ചയില്‍ ഒന്നോ രണ്ടോ ദിവസം മാത്രമായിരിക്കും ഒരു വിദ്യാര്‍ഥിക്ക് സ്‌കൂളിലെത്തേണ്ടി വരുകയെന്നും സ്‌കൂള്‍ അധികൃതര്‍ പറയുന്നു.

വിദ്യാര്‍ഥികളുടെ ഭാവി പഠനവുമായി ബന്ധപ്പെട്ട് എല്ലാ സ്‌കൂളുകളും വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും സമയക്രമമടക്കം പൂര്‍ണ വിവരങ്ങള്‍ കൈമാറിയിട്ടുണ്ട്. അതേസമയം, വിദ്യാര്‍ഥികളെ രക്ഷിതാക്കള്‍ തന്നെ സ്‌കൂളുകളിലെത്തിക്കണമെന്നും ഈ ടേമില്‍ സ്‌കൂള്‍ ഗതാഗതം ഉണ്ടാകുകയില്ലെന്നും ബിര്‍ള സ്‌കൂള്‍ അധികൃതര്‍ നേരത്തേ വ്യക്തമാക്കിയിട്ടുണ്ട്.

അതേസമയം, ഈ അധ്യയന വര്‍ഷത്തിന്റെ ആദ്യ ടേം പൂര്‍ണമായും ഓണ്‍ലൈന്‍ ആകണമെന്നാണ് മിക്ക രക്ഷിതാക്കളും ആവശ്യപ്പെടുന്നത്. കുട്ടികളുടെ ആരോഗ്യസുരക്ഷയോര്‍ത്താണ് തങ്ങള്‍ക്ക് ആശങ്കയെന്നും രക്ഷിതാക്കള്‍ പറയുന്നു. എന്നാല്‍, എല്ലാ കോവിഡ് പ്രതിരോധ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്നും ഇകാര്യത്തില്‍ ഒന്നും ഭയപ്പെടാനില്ലെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചിട്ടുണ്ട്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x