ഖോര്‍ഫക്കാനിലെ ഉറയ്യ തടാകത്തിനടുത്തെ അണക്കെട്ട് തകര്‍ന്നുണ്ടായ ഒഴുക്കില്‍പ്പെട്ട് കാണാതായ മലയാളി എന്‍ജിനീയറിങ് വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി. പത്തനംതിട്ട കോന്നി സ്വദേശി ജോയിയുടെ മകന്‍ ആല്‍ബര്‍ട് ജോയി(18)യാണ് മരിച്ചത്.
ഖോര്‍ഫക്കാന്‍: മകനു വേണ്ടിയുള്ള പ്രാര്‍ത്ഥനകളൊന്നും ഫലം കണ്ടില്ല. ഖോര്‍ഫക്കാനിലെ ഉറയ്യ തടാകത്തിനടുത്തെ അണക്കെട്ട് തകര്‍ന്നുണ്ടായ ഒഴുക്കില്‍പ്പെട്ട് കാണാതായ മലയാളി എന്‍ജിനീയറിങ് വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി. പത്തനംതിട്ട കോന്നി സ്വദേശി ജോയിയുടെ മകന്‍ ആല്‍ബര്‍ട് ജോയി(18)യാണ് മരിച്ചത്.
ഒമാനിലെ മദാ അണക്കെട്ടില്‍ നിന്ന് ഒമാന്‍ റോയല്‍ പൊലീസാണ് മൃതദേഹം കണ്ടെത്തിയത്. കഴിഞ്ഞ ആറ് ദിവസമായി ആല്‍ബര്‍ടിനു വേണ്ടിയുള്ള തിരച്ചില്‍ നടന്നുവരികയായിരുന്നു. ആല്‍ബര്‍ട്ടിന്റെ വാഹനവും ധരിച്ചിരുന്ന ഷര്‍ട്ടും കണ്ടെത്തിയെങ്കിലും ആല്‍ബര്‍ടിനെ കണ്ടെത്താനായിരുന്നില്ല. റാസല്‍ഖൈമ ബിര്‍ള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ വിദ്യാര്‍ഥിയായ ആല്‍ബര്‍ട്ടും സുഹൃത്തുക്കളും കഴിഞ്ഞ വ്യാഴാഴ്ചയാണ് ഖോര്‍ഫക്കാനിലെ ഉറയ്യ തടാകം കാണാന്‍ എത്തിയത്.
പെട്ടെന്ന് ഉണ്ടായ ശക്തമായ മഴയില്‍ അണക്കെട്ട് തകര്‍ന്ന് വെള്ളപ്പാച്ചിലുണ്ടാവുകയും വാഹനത്തോടൊപ്പം ഒഴുക്കില്‍പ്പെട്ട് പോവുകയുമായിരുന്നു. കൂടെയുണ്ടായിരുന്ന അഞ്ച് കൂട്ടുകാരും പെട്ടെന്ന് വാഹനത്തില്‍ നിന്ന് ചാടി രക്ഷപ്പെട്ടിരുന്നു. തുടര്‍ന്ന് യുഎഇയിലെയും ഒമാനിലെയും മുങ്ങല്‍ വിദഗ്ധരും ഡോഗ് സ്‌ക്വാഡും നടത്തിയ വ്യാപക തിരച്ചിലില്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.