Currency

വിസാ ചട്ടം: ഇന്ത്യയില്‍നിന്നുള്ള സഞ്ചാരികള്‍ക്ക് ഉദാരമാക്കിയേക്കും

സ്വന്തം ലേഖകന്‍Thursday, April 13, 2017 11:06 am

ഇന്ത്യ, ചൈന, റഷ്യ, ഇറാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ളവരുടെ ടൂറിസ്റ്റ് വിസാ ചട്ടങ്ങള്‍ ലഘൂകരിക്കുന്നത് സംബന്ധിച്ച നടപടികള്‍ നടന്നുവരുകയാണ്. ടൂറിസം പ്രൊമോഷന്‍ ഡയറക്ടര്‍ ജനറല്‍ സാലിം അല്‍ മഅ്മരിയാണ് ഇക്കാര്യം അറിയിച്ചത്. ഇന്ത്യയും ചൈനയും ഏറെ സാധ്യതകളുള്ള വിപണിയാണ്.

മസ്‌കത്ത്: സഞ്ചാരികളെ ആകര്‍ഷിക്കാന്‍ വിസാ ചട്ടങ്ങള്‍ ഉദാരമാക്കിയേക്കും. വിസാ ചട്ടങ്ങളില്‍ ഭേദഗതി ഉള്‍പ്പെടെ വിവിധ പദ്ധതികള്‍ നടപ്പില്‍ വരുത്താനാണ് വിനോദ സഞ്ചാര വകുപ്പ് ആലോചിക്കുന്നത്. ഇന്ത്യ, ചൈന, റഷ്യ, ഇറാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ളവരുടെ ടൂറിസ്റ്റ് വിസാ ചട്ടങ്ങള്‍ ലഘൂകരിക്കുന്നത് സംബന്ധിച്ച നടപടികള്‍ നടന്നുവരുകയാണ്. ടൂറിസം പ്രൊമോഷന്‍ ഡയറക്ടര്‍ ജനറല്‍ സാലിം അല്‍ മഅ്മരിയാണ് ഇക്കാര്യം അറിയിച്ചത്. ഇന്ത്യയും ചൈനയും ഏറെ സാധ്യതകളുള്ള വിപണിയാണ്.

റഷ്യ, ചൈന, ഇറാന്‍ എന്നീ രാഷ്ട്രങ്ങളുമായി വിസ നടപടികള്‍ വേഗത്തിലാക്കുന്നത് സംബന്ധിച്ച് കരാര്‍ ഒപ്പിട്ടിട്ടുണ്ട്. ഈ രാഷ്ട്രങ്ങളില്‍നിന്ന് കൂട്ടമായി വരുന്ന സഞ്ചാരികള്‍ക്കുള്ള വിസ ലഭ്യമാക്കാന്‍ മൂന്നു നക്ഷത്രം മുതല്‍ അഞ്ചു നക്ഷത്രം വരെയുള്ള ഹോട്ടലുകാര്‍ക്കും ടൂര്‍ ഓപറേറ്റര്‍മാര്‍ക്കും അനുമതിയുണ്ടാകും. ഇതുസംബന്ധിച്ച് ഇമിഗ്രേഷന്‍ ഓഫിസുമായി ധാരണയില്‍ എത്തിയിട്ടുണ്ട്.

ഇ-വിസ പ്രോജക്ട് സംബന്ധിച്ച പ്രസേന്റഷനും ആര്‍.ഒ.പി അവതരിപ്പിച്ചു. സംവിധാനത്തിന്റെ സുരക്ഷയടക്കം ഉറപ്പാക്കിയ ശേഷം മാത്രമാകും ഇ-വിസ സംവിധാനം നടപ്പാക്കുക. ഇതോടെ അപേക്ഷ സമര്‍പ്പിക്കുന്നതും പണം അടക്കുന്നതും ഉള്‍പ്പെടെ ഇലക്ട്രോണിക് രീതിയിലേക്ക് മാറും.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x