ദോഹ: ഖത്തറിലെ ഇന്ത്യന്‍ പ്രവാസി സമൂഹം ഏറെ നാളായി കാത്തിരിക്കുന്ന ഇന്ത്യന്‍ സര്‍വകലാശാല ഓഫ് കാംപസ് അടുത്ത വര്‍ഷം മധ്യത്തോടെ പ്രവര്‍ത്തനം തുടങ്ങുമെന്ന് അംബാസഡര്‍ ഡോ ദീപക് മിത്തല്‍. ഡിഗ്രി പിജി വിഭാഗങ്ങളിലായി ബിഎ, ബിഎസ് സി ഉള്‍പ്പെടെ നിരവധി കോഴ്‌സുകളുണ്ടാകുമെന്നും അംബാസഡര്‍ ദോഹയില്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. പുനെയിലെ സാവിത്രി ഭായ് ഭുലെ സര്‍വകലാശാലയുടെ ഓഫ് കാംപസാണ് ഖത്തറില്‍ സ്ഥാപിക്കുന്നത്.
കോവിഡ് നിയന്ത്രണങ്ങളെ തുടര്‍ന്നാണ് നടപടികള്‍ വൈകുന്നതെന്നും അടുത്ത വര്‍ഷം പകുതിയോടെ ഉദ്ഘാടനം ചെയ്യാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ദീപക് മിത്തല്‍ പറഞ്ഞു. ഖത്തറിലെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനമായ ഡിപിഎസ്-ഐഎഎസ് സ്ഥാപനവുമായി സഹകരിച്ചാണ് ഓഫ് കാംപസ് ആരംഭിക്കുന്നത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.