അബുദാബി: മാര്‍ച്ച് ഒന്നിനു മുന്‍പ് വീസ കാലാവധി കഴിഞ്ഞവരില്‍ രേഖകളില്ലാതെ യുഎഇയില്‍ കഴിയുന്ന ഇന്ത്യക്കാര്‍ ഔട്ട്പാസിന് അപേക്ഷ നല്‍കണമെന്ന് ഇന്ത്യന്‍ എംബസി. ഇത്തരക്കാര്‍ക്ക് പിഴ കൂടാതെ രാജ്യം വിടാനുള്ള കാലപരിധി യുഎഇ നവംബര്‍ 17 വരെ നീട്ടിയിരുന്നു. യാത്രാ രേഖകളില്ലാത്തതിനാല്‍ ഈ ആനുകൂല്യം പ്രയോജനപ്പെടുത്താന്‍ കഴിയാതെ പ്രയാസപ്പെടുന്നവര്‍ക്കു ഔട്ട്പാസിലൂടെ നാട്ടിലേക്കു പോകാനാകുമെന്നും എംഅബസി വ്യക്തമാക്കി.
ഇതിനായി ഇന്ത്യന്‍ എംബസിയുടെ വെബ്സൈറ്റില്‍നിന്ന് (https:embassy.passportindia.gov.in) ഇസി (എമര്‍ജന്‍സി സര്‍ട്ടിഫിക്കറ്റ്) അപേക്ഷ പൂരിപ്പിച്ച് ബിഎല്സ് വഴി അപേക്ഷിക്കണം. ഔട്ട്പാസിനും അനുബന്ധ സേവനങ്ങള്‍ക്കും ഫീസ് ഈടാക്കില്ല.
കാലാവധി കഴിഞ്ഞതോ നഷ്ടപ്പെട്ടതോ പഴയതോ ആയ പാസ്പോര്‍ട്ടിന്റെ പകര്‍പ്പും 2 ഫോട്ടോയും സഹിതമാണ് അപേക്ഷിക്കേണ്ടത്. ഇതില്ലാത്തവര്‍ ആധാര്‍ കാര്‍ഡ്, ഡ്രൈവിങ് ലൈസന്‍സ്, വോട്ടര്‍ ഐഡി, റേഷന്‍കാര്‍ഡ് തുടങ്ങി ദേശീയത തെളിയിക്കുന്ന ഏതെങ്കിലും രേഖകളുടെ പകര്‍പ്പ് ഹാജരാക്കിയാലും മതി. അപേക്ഷ നല്കി 5 ദിവസത്തിനകം ഔട്ട്പാസ് ലഭിക്കും. ചൊവ്വാഴ്ച ആരംഭിച്ച ഈ സേവനം ഒക്ടോബര്‍ 31 വരെ തുടരുമെന്ന് ഇന്ത്യന്‍ എംബസി അറിയിച്ചു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.