
ദോഹ: ഖത്തറിന്റെ ഔദ്യോഗിക വിമാനക്കമ്പനിയായ ഖത്തര്‍ എയര്‍വേയ്‌സ് ഇന്ത്യന്‍ വിമാനക്കമ്പനിയായ ഇന്‍ഡിഗോ എയര്‍ലൈന്‍സും തമ്മില്‍ ബിസിനസ് പങ്കാളിത്തത്തിന് ധാരണ. ഇരുകമ്പനി മേധാവികളും ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം വരുന്ന ദിവസം ഉണ്ടായേക്കും. ഇതോടെ ഖത്തര്‍ എയര്‍വേയ്‌സിന്റെ അത്യാധുനിക വിമാനങ്ങള്‍ ഉപയോഗിച്ച് ഇന്‍ഡിഗോ കൂടുതല്‍ രാജ്യന്തര സര്‍വീസുകള്‍ ആരംഭിക്കും.
ഇന്ത്യന്‍ സ്വകാര്യ വിമാനക്കമ്പനിയായ ഇന്‍ഡിഗോ എയര്‍ലൈന്‍സുമായി ബിസിനസ് പങ്കാളിത്തമുണ്ടാക്കാന്‍ നേരത്തെ തന്നെ ഖത്തര്‍ എയര്‍വേയ്‌സ് ശ്രമങ്ങള്‍ നടത്തിയിരുന്നെങ്കിലും പല കാരണങ്ങളാല്‍ നീണ്ടുപോയിരുന്നു. ജെറ്റ് എയര്‍വേയ്‌സ്- ഇത്തിഹാദ് മാതൃകയില്‍ പങ്കാളിത്തം ഉറപ്പാക്കാനാണ് ഇരു സ്ഥാപനങ്ങളും തയ്യാറെടുക്കുന്നത്. ഇതോടെ ദോഹ ഉള്‍പ്പെടെ ഇന്‍ഡിഗോയുടെ വിവിധ രാജ്യാന്തര സര്‍വീസുകള്‍ക്ക് ഖത്തര്‍ എയര്‍വേയ്‌സിന്‍ന്റെ അത്യാധുനിക വിമാനങ്ങള്‍ ഉപയോഗിക്കാന്‍ ധാരണയാകും. ഒപ്പം കൂടുതല്‍ പുതിയ സര്‍വീസുകള്‍ തുടങ്ങാനും ഇന്‍ഡിഗോയ്ക്ക് പദ്ധതിയുണ്ട്.
ഇന്ത്യന്‍ വിപണിയിലേക്ക് കടന്നുവരാനുള്ള ഖത്തര്‍ എയര്‍വേയ്‌സിന്റെ ദീര്‍ഘകാലമായുള്ള ശ്രമങ്ങളാണ് ഇതോടെ പൂവണിയുന്നത്. നിലവില്‍ വിവിധ രാജ്യങ്ങളിലെ അറുപത് സ്ഥലങ്ങളിലേക്ക് ഇന്‍ഡിഗോ സര്‍വീസ് നടത്തുന്നുണ്ട്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.