Currency

സൊഹാര്‍ സര്‍വകലാശാലയില്‍ മികവിന്റെ കേന്ദ്രം തുടങ്ങുന്നു

സ്വന്തം ലേഖകന്‍Friday, November 10, 2017 10:01 am

രാജ്യത്ത് ഇതാദ്യമായാണ് ഇത്തരം സംവിധാനം ഒരുങ്ങുന്നത്. അതേസമയം പുതിയ കേന്ദ്രം രണ്ട് ഘട്ടങ്ങളിലായിട്ടാകും പൂര്‍ത്തിയാവുക. ആദ്യഘട്ടത്തില്‍ ആധുനിക മെഷിനറികളുടെ പിന്തുണയോടെയുള്ള ഉല്‍പാദനകേന്ദ്രമാകും യാഥാര്‍ഥ്യമാക്കുക.

മസ്‌കത്ത്: അക്കാദമികരംഗവും വ്യവസായ മേഖലയും തമ്മിലുള്ള വിടവ് അകറ്റാന്‍ ലക്ഷ്യമിട്ട് സൊഹാര്‍ സര്‍വകലാശാലയില്‍ മികവിന്റെ കേന്ദ്രം തുടങ്ങുന്നു. നവീന ഉല്‍പാദനമേഖലയുമായി ബന്ധപ്പെട്ട ഗവേഷണങ്ങളും കണ്ടുപിടിത്തങ്ങളും പ്രോത്സാഹിപ്പിക്കാന്‍ ലക്ഷ്യമിട്ടുള്ള ‘ഇന്‍താജ് -സൊഹാര്‍’ കേന്ദ്രമാണ് തുടങ്ങുന്നത്.

രാജ്യത്ത് ഇതാദ്യമായാണ് ഇത്തരം സംവിധാനം ഒരുങ്ങുന്നത്. അതേസമയം പുതിയ കേന്ദ്രം രണ്ട് ഘട്ടങ്ങളിലായിട്ടാകും പൂര്‍ത്തിയാവുക. ആദ്യഘട്ടത്തില്‍ ആധുനിക മെഷിനറികളുടെ പിന്തുണയോടെയുള്ള ഉല്‍പാദനകേന്ദ്രമാകും യാഥാര്‍ഥ്യമാക്കുക. ചെറുകിട -ഇടത്തരം വ്യവസായ കേന്ദ്രങ്ങള്‍ക്കും ഇവിടെ പിന്തുണ ലഭിക്കും. എന്നാല്‍ സ്വകാര്യമേഖലയുടെ പിന്തുണയോടെ യാഥാര്‍ഥ്യമാക്കുന്ന രണ്ടാംഘട്ടത്തില്‍ വ്യവസായ ഹബ്ബിന് സമാനരീതിയിലാകും കേന്ദ്രത്തിന്റെ പ്രവര്‍ത്തനം.

ബ്രിട്ടനിലെ ഷെഫീല്‍ഡ് സര്‍വകലാശാലയാണ് പദ്ധതിക്ക് വേണ്ട സാങ്കേതിക സഹായം നല്‍കുക. അടുത്ത വര്‍ഷം ഏപ്രിലോടെ കേന്ദ്രം പ്രാഥമിക പ്രവര്‍ത്തനം ആരംഭിക്കും. അടുത്ത വര്‍ഷം അവസാനത്തോടെയാകും പദ്ധതി പൂര്‍ണരൂപത്തില്‍ പ്രവര്‍ത്തന സജ്ജമാവുകയെന്നും പ്രോജക്ട് ഇംപ്ലിമെന്റേഷന്‍ കമ്മിറ്റി മേധാവി പ്രഫസര്‍ ഗസ്സാന്‍ അല്‍ കിന്ദി പറഞ്ഞു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x