ദോഹ: പ്രാഥമിക ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്ക് അക്കാദമിക് മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കാന്‍ പുതിയ സംരംഭത്തിന് തുടക്കമായി. വിദ്യാഭ്യാസ മന്ത്രാലയമാണ് പ്രാഥമിക ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്കായി അക്കാദമിക് ഗൈഡന്‍സ് പ്രോഗ്രാം ആരംഭിച്ചത്. ആദ്യ ഘട്ടത്തില്‍ 10 സ്‌കൂളുകളെയാണ് പുതിയ സംരംഭത്തിനായി തിരഞ്ഞെടുത്തത്. വൈകാതെ കൂടുതല്‍ സ്‌കൂളുകളെ ഉള്‍പ്പെടുത്തും. ഉന്നത പഠനത്തിന് ഉചിതമായ അക്കാദമിക് പ്രോഗ്രാം തിരഞ്ഞെടുക്കാന്‍ പുതിയ സംരംഭം വിദ്യാര്‍ഥികളെ സഹായിക്കും.
വ്യത്യസ്ത കോളജുകള്‍, സര്‍വകലാശാലകള്‍ എന്നിവയുടെ വിശദാംശങ്ങള്‍, രാജ്യത്ത് ലഭിക്കുന്ന സ്പെഷല്‍ കോഴ്സുകള്‍,സര്‍വകലാശാലാ പ്രവേശനത്തിനു വേണ്ട വിജയശതമാനം, റജിസ്ട്രേഷന്‍ തീയതികള്‍, കോഴ്സ് തിരഞ്ഞെടുക്കുന്നതിന് വേണ്ട അടിസ്ഥാന കാര്യങ്ങള്‍ക്ക് പുറമേ മക്കളുടെ ഉന്നത പഠന കോഴ്സുകളിലെ തിരഞ്ഞെടുപ്പിന് പിന്തുണ നല്‍കാന്‍ രക്ഷിതാക്കള്‍ക്ക് ആവശ്യമായ മാര്‍ഗനിര്‍ദേശങ്ങളും നല്‍കുന്നുണ്ട്.
പ്രാദേശിക, രാജ്യാന്തര സര്‍വകലാശാലകള്‍ പ്രവേശനത്തിന് ആവശ്യപ്പെടുന്ന ഐഇഎല്‍ടിഎസ്, സാറ്റ് തുടങ്ങിയ മാനദണ്ഡ ടെസ്റ്റുകള്‍ക്ക് തയാറെടുക്കാനും പുതിയ സംരംഭം ഉപകരിക്കും. മാര്‍ഗനിര്‍ദേശങ്ങള്‍ സംബന്ധിച്ച് മന്ത്രാലയത്തിന്റെ സമൂഹമാധ്യമങ്ങളില്‍ പ്രസിദ്ധീകരിക്കും. 10 മുതല്‍ 12-ാം ഗ്രേഡ് വരെയുള്ള വിദ്യാര്‍ഥികള്‍ക്ക് നേരത്തെ മുതല്‍ ഉന്നത പഠനമാര്‍ഗ നിര്‍ദേശങ്ങള്‍ മന്ത്രാലയം നല്‍കുന്നുണ്ട്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.