Currency

മസ്‌കത്തില്‍ ബാച്ചിലര്‍ അക്കോമഡേഷന് എതിരെ നടപടി ശക്തമാക്കുന്നു

സ്വന്തം ലേഖകന്‍Thursday, May 31, 2018 12:31 pm

മസ്‌കത്ത്: താമസമേഖലകളിലെ ബാച്ച്‌ലര്‍ അക്കോമഡേഷനുകള്‍ക്കെതിരെ മസ്‌കത്ത് നഗരസഭ നടപടി ശക്തമാക്കുന്നു. മാനവ വിഭവശേഷി മന്ത്രാലയന്റെ കീഴിലുള്ള ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ലേബര്‍ വെല്‍ഫെയര്‍ അസൈബയില്‍ നടത്തിയ പരിശോധനയില്‍ ഒരു കെട്ടിടത്തില്‍ താമസിച്ചിരുന്ന 74 പേരെ പിടികൂടി.

പിടിയിലായവരില്‍ തൊഴില്‍ നഷ്ടപ്പെട്ടവരും നുഴഞ്ഞുകയറ്റക്കാരും ഫ്രീവിസക്കാരും ഉണ്ടെന്ന് അധികൃതര്‍ അറിയിച്ചു. സമീപത്തെ താമസ മേഖലകളില്‍ തൊഴിലാളികളുടെ സാന്നിധ്യം സംബന്ധിച്ച് പരാതികള്‍ ലഭിച്ച സാഹചര്യത്തിലാണ് മന്ത്രാലയം പരിശോധന നടത്തിയതെന്ന് ലേബര്‍ വെല്‍ഫെയര്‍ ഡയറക്ടര്‍ ജനറല്‍ സാലിം ബിന്‍ സഈദ് അല്‍ ബാദി അറിയിച്ചു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x