Currency

ആഴ്ചയില്‍ രണ്ട് ദിവസം തൊഴിലാളികള്‍ക്ക് അവധി നല്‍കണമെന്ന് മന്ത്രാലയം

സ്വന്തം ലേഖകന്‍Monday, March 11, 2019 1:17 pm

മസ്‌ക്കറ്റ്: ആഴ്ചയില്‍ രണ്ട് ദിവസം തൊഴിലാളികള്‍ക്ക് നിര്‍ബന്ധമായും അവധി നല്‍കണമെന്ന് ഒമാന്‍ മാനവ വിഭവശേഷി മന്ത്രാലയം. സ്വകാര്യ മേഖലയിലെ തൊഴിലാളികള്‍ക്ക് സുരക്ഷിതമായ തൊഴില്‍ സ്ഥലങ്ങളും, മെച്ചപെട്ട താമസ സൗകര്യങ്ങളും നല്‍കേണ്ടത് തൊഴില്‍ സ്ഥാപനങ്ങളുടെ ഉത്തരവാദിത്വം ആണെന്ന് മാനവ വിഭവശേഷി മന്ത്രാലയം വ്യക്തമാക്കി. മതിയായ സുരക്ഷയും മറ്റു സൗകര്യങ്ങളും ലഭ്യമാകാത്ത പക്ഷം മന്ത്രാലയത്തിന്റെ വെബ്സൈറ്റിലൂടെ പരാതി നല്‍കുവാന്‍ അധികൃതര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

സൗകര്യങ്ങള്‍ നല്‍കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ പരിശോധന സംഘത്തെയും മന്ത്രാലയം നിയമിച്ചു. നിയമ ലംഘനം നടത്തുന്നവര്‍ക്കെതിരെ തക്ക നടപടികള്‍ സ്വീകരിക്കും. തൊഴില്‍ നിയമത്തിന്റെ 71ാം വകുപ്പ് അനുസരിച്ചു, അഞ്ചു പ്രവര്‍ത്തി ദിവസങ്ങള്‍ക്കു ശേഷം, രണ്ടു ദിവസം കര്‍ശനമായും തൊഴിലാളികള്‍ക്ക് അവധി നല്‍കണമെന്നാണ്. ഇത് ഒരു ദിവസമായി കുറക്കുവാന്‍ സ്ഥാപനങ്ങള്‍ക്കു അധികാരം ഇല്ലെന്നും മന്ത്രാലയം അറിയിച്ചു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x