Currency

മസ്‌കത്ത് എക്‌സ്പ്രസ്‌വേയില്‍ ഇന്റഗ്രേറ്റഡ് സര്‍വിസ് കേന്ദ്രം തുറക്കും

സ്വന്തം ലേഖകന്‍Tuesday, October 30, 2018 12:51 pm

മസ്‌കത്ത്: ഇന്ധന സ്‌റ്റേഷന്‍ അടക്കം വിവിധ സ്ഥാപനങ്ങള്‍ ഒരു കുടക്കീഴില്‍ ഒരുക്കുന്ന മസ്‌കത്തിലെ ആദ്യ ഇന്റഗ്രേറ്റഡ് സര്‍വിസ് സ്‌റ്റേഷന്‍ വൈകാതെ പ്രവര്‍ത്തനമാരംഭിക്കും. ബയാര്‍ ഇന്‍വെസ്റ്റ്‌മെന്റ്് ഹൗസിന് കീഴിലാണ് ‘സയാര്‍ 1’ എന്ന പേരില്‍ സര്‍വിസ് കേന്ദ്രം നിര്‍മിക്കുന്നത്. മസ്‌കത്ത് എക്‌സ്പ്രസ്‌വേയില്‍ ഗാലയിലായിരിക്കും കേന്ദ്രം.

വിവിധ ഷോപ്പുകള്‍, റസ്റ്റാറന്റുകള്‍, കഫേകള്‍, സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കുമുള്ള പ്രാര്‍ഥനാമുറി, ശുചിമുറി, എ.ടി.എം, മണിഎക്‌സ്‌ചേഞ്ച്, ഫാര്‍മസി, ജിംനേഷ്യം തുടങ്ങി വിവിധ സൗകര്യങ്ങള്‍ ഇവിടെയുണ്ടാകുമെന്ന് ബയാന്‍ ഇന്‍വെസ്റ്റ്മന്റെ് ഹൗസ് ചെയര്‍മാനും സി.ഇ.ഒയുമായ ഫഹദ് ബിന്‍ മുഹമ്മദ് അല്‍ ഖലീലി അറിയിച്ചു. ദീര്‍ഘദൂര, ഹ്രസ്വദൂര യാത്രക്കാര്‍ക്ക് പ്രയോജനപ്പെടുന്നതാകും സൗകര്യങ്ങള്‍. മൊത്തം 4150 സ്‌ക്വയര്‍ ഫീറ്റിലാണ് കെട്ടിടം.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x