Currency

ഓസ്ട്രേലിയയില്‍ വിദേശനഴ്സുമാര്‍ക്ക് വന്‍ അവസരം; അപേക്ഷ അയക്കുന്നതിനെക്കുറിച്ച് അറിയേണ്ടതെല്ലാം

സ്വന്തം ലേഖകന്‍Sunday, November 27, 2016 10:22 am

ഹെല്‍ത്ത് കെയര്‍ സെക്ടറില്‍ നഴ്സുമാരുടെ കുറവ് പ്രതിസന്ധിയായി നിലനില്‍ക്കുന്നു. ഇക്കാരണത്താല്‍ വിദേശത്ത് നിന്നുള്ള നഴ്സുമാര്‍ക്ക് വന്‍ അവസരമാണ് ലഭിക്കുന്നത്.

 

ഓസ്ട്രേലിയയില്‍ നഴ്സുമാര്‍ക്കുള്ള അവസരങ്ങള്‍ വര്‍ധിച്ച് വരുന്നുതായി ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍. ഹെല്‍ത്ത് കെയര്‍ സെക്ടറില്‍ നഴ്സുമാരുടെ കുറവ് പ്രതിസന്ധിയായി നിലനില്‍ക്കുന്നു. ഇക്കാരണത്താല്‍ വിദേശത്ത് നിന്നുള്ള നഴ്സുമാര്‍ക്ക് വന്‍ അവസരമാണ് ലഭിക്കുന്നത്. ഓസ്ട്രേലിയയിലേക്കുള്ള വിസ അപേക്ഷ സ്‌ക്രീന്‍ ചെയ്യുമ്പോള്‍ നഴ്സിംഗ് പ്രഫഷനുള്ള അപേക്ഷകള്‍ക്ക് മുന്‍ഗണന ലഭിക്കാറുണ്ട്. നിങ്ങള്‍ക്ക് അര്‍ഹമായ വിദ്യാഭ്യാസവും പ്രവൃത്തി പരിചയവും നഴ്സിംഗ് രജിസ്ട്രേഷനും ഉണ്ടെങ്കില്‍ ഒരു സ്‌കില്‍ഡ് മൈഗ്രന്റ് എന്ന നിലയില്‍ ഓസ്ട്രേലിയയിലേക്ക് കുടിയേറാവുന്നതാണ്.

ഓസ്ട്രേലിയയില്‍ നഴ്സിംഗ് പോസ്റ്റിന് അപേക്ഷിക്കാന്‍ ആവശ്യമായ യോഗ്യതകള്‍:

1. അപേക്ഷകര്‍ നല്ല ആരോഗ്യമുള്ളവരായിരിക്കണം2. ഒരു പ്രീ-രജിസ്ട്രേഷന്‍ കോഴ്സ് ട്രെയിനിംഗ് പൂര്‍ത്തിയാക്കിയിരിക്കണം3. വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ രാജ്യത്ത് നഴ്സായി രജിസ്ട്രര്‍ ചെയ്തിരിക്കണം4. ഇംഗ്ലീഷ് ഭാഷയില്‍ അവഗാഹം വേണം5. ഓസ്ട്രേലിയയില്‍ ജോലി ചെയ്യുന്നതിനായി വിദേശ നഴ്സുമാരുടെ കഴിവ് ഓസ്ട്രേലിയന്‍ നഴ്സിംഗ് ആന്‍ഡ് മിഡ് വൈഫറി കൗണ്‍സില്‍ മൂല്യനിര്‍ണയം ചെയ്യുന്നതാണ്. ഇല്ലെങ്കില്‍ ആ പ്രത്യേക പ്രദേശത്തെ സ്റ്റേറ്റ് അല്ലെങ്കില്‍ ടെറിട്ടറി നഴ്സിംഗ് റെഗുലേറ്ററി ബോഡിയുടെ അംഗീകാരം നേടിയിരിക്കണം.6.അപേക്ഷകര്‍ക്ക് യാതൊരു വിധത്തിലുമുള്ള ക്രിമിനല്‍ പശ്ചാത്തലം ഉണ്ടായിരിക്കരുത്.

നഴ്സുമാര്‍ക്കുള്ള വിസകള്‍:

1. ടെംപററി ബിസിനസ് ലോംഗ് സ്റ്റേ വിസ

2. എംപ്ലോയര്‍ നോമിനേഷന്‍ സ്‌കീം

3. ബിസിനസ് ഷോര്‍ട്ട് സ്റ്റേ വിസ

4. ജനറല്‍ സ്‌കില്‍ഡ് മൈഗ്രേഷന്‍

5. വര്‍ക്കിംഗ് ഹോളിഡേ വിസ

6. ഒക്യുപേഷനല്‍ ട്രെയിനീ വിസ

7. റീജിയണല്‍ സ്പോണ്‍സേഡ് മൈഗ്രേഷന്‍സ്‌കീം

നഴ്സിംഗ് കരിയറിലെ കാറ്റഗറികള്‍: രാജ്യത്തെ നഴ്സിംഗ് കരിയറില്‍ വിവിധ തസ്തികകള്‍ ഉണ്ട്. അവയ്ക്കെല്ലാം വിദേശികള്‍ക്ക് അപേക്ഷിക്കാം. അവ താഴെപ്പറയുന്നവയാണ്.

എന്‍ റോള്‍ഡ് നഴ്സ്: ഇത്തരക്കാര്‍ രജിസ്ട്രേഡ് നഴ്സുമാര്‍ക്കൊപ്പമാണ് സാധാരണ ജോലി ചെയ്യുന്നത്. രോഗികള്‍ക്ക് ബേസിക് കെയര്‍ നല്‍കുകയാണിവരുടെ കടമ. ഇവരെക്കൊണ്ട് അധികം സങ്കീര്‍ണമല്ലാത്ത ജോലികള്‍ മാത്രമേ ചെയ്യിക്കുകയുള്ളൂ. ഈ തസ്തികയ്ക്കായി നിങ്ങള്‍ക്ക് മിനിമം എഡ്യുക്കേഷന്‍ സര്‍ട്ടിഫിക്കറ്റ് ഐവി അല്ലെങ്കില്‍ തത്തുല്യമായ ഒരു ഹോസ്പിറ്റല്‍ ബേസ്ഡ് പ്രോഗ്രാം അല്ലെങ്കില്‍ ഒരു പ്രഫഷണല്‍ എഡ്യുക്കേഷന്‍ ആന്‍ഡ് ട്രെയിനിംഗ് ഇന്‍സ്റ്റിറ്റിയൂഷനില്‍ നിന്നുളള ഡിപ്ലോമ ഉണ്ടായിരിക്കണം. അഞ്ച് വര്‍്ഷത്തെ പ്രവൃത്തി പരിചയം വേണം.

മിഡ് വൈഫ്: മിഡ് വൈഫായി പ്രാക്ടീസ് ചെയ്യാനും രജിസ്ട്രല്‍ ചെയ്യാനും മിഡ് വൈഫറിയില്‍ യോഗ്യത നേടിയിരിക്കണം. രജിട്രേഡ് നഴ്സായതിന് ശേഷം മിഡ് വൈഫറി കോഴ്സ് ചെയ്തവര്‍ക്കും മിഡ് വൈഫറി അണ്ടര്‍ ഗ്രാജ്വേറ്റ് പ്രോഗ്രാമുകളില്‍ യോഗ്യതനേടിയവര്‍ക്കും അപേക്ഷിക്കാം. മിഡ് വൈഫിനെ ഒരു പ്രത്യേക പ്രഫഷനായിട്ടാണിന്ന് പരിഗണിക്കുന്നത്.

അസിസ്റ്റന്റ് ഇന്‍ നഴ്സിംഗ്: രജിസ്ട്രേഡ് നഴ്സിന്റെ മേല്‍നോട്ടത്തിലാണിവര്‍ പ്രവര്‍ത്തിക്കുന്നത്. നഴ്സിംഗ് ആക്ടിവിറ്റികളില്‍ സഹായിക്കുകയാണിവരുടെ ധര്‍മം. ഏജ്ഡ് കെയര്‍ വര്‍ക്കര്‍, പേഴ്സനല്‍ കെയര്‍ അസിസ്റ്റന്റ്, ഹെല്‍ത്ത് സര്‍വീസ് അസിസ്റ്റന്‍സ് ആന്‍ഡ് കെയര്‍ സപ്പോര്‍ട്ട് എംപ്ലോയീ എന്നിവര്‍ക്ക് സമാനമായ തൊഴിലാണ് അസിസ്റ്റന്റ് ഇന്‍ നഴ്സിംഗ് നിര്‍വഹിക്കുന്നത്.

രജിസ്ട്രേഡ് നഴ്സ്: ഇതിനായി നിങ്ങള്‍ സ്റ്റേറ്റ് അല്ലെങ്കില്‍ ടെറിട്ടറി നഴ്സിംഗ് ആന്‍ഡ് ബോര്‍ഡ് ഓഫ് മിഡ് വൈഫറി അല്ലെങ്കില്‍ ഓരോ സ്റ്റേറ്റ് അല്ലെങ്കില്‍ ടെറിട്ടറി കൗണ്‍സിലില്‍ രജിസ്ട്രര്‍ ചെയ്തിരിക്കണം. ചുരുങ്ങിയ യോഗ്യത ഉയര്‍ന്ന സ്ഥാപനത്തില്‍ നിന്നുമുള്ള 3 വര്‍ഷത്തെ നഴ്സിംഗ് ഡിഗ്രിയാണ്. അല്ലെങ്കില്‍ അംഗീകാരമുള്ള ഹോസ്പിറ്റല്‍ പ്രോഗ്രാമില്‍ നിന്ന് തത്തുല്യമായ യോഗ്യത നേടിയവര്‍ക്കും അപേക്ഷിക്കാം.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x