Currency

മസ്‌കത്ത് ഐ.എസ്.ഡിയില്‍ ഓപണ്‍ സ്‌കൂള്‍ ക്ലാസുകള്‍ക്ക് തുടക്കം

സ്വന്തം ലേഖകന്‍Sunday, May 21, 2017 5:03 pm

മസ്‌കത്ത്: ദാര്‍സൈത്ത് ഇന്ത്യന്‍ സ്‌കൂളില്‍ നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓപണ്‍ സ്‌കൂളിന്റെ (എന്‍.ഐ.ഒ.എസ്) ക്ലാസുകള്‍ ആരംഭിച്ചു. എന്‍.ഐ.ഒ.എസ് അംഗീകാരം ലഭിക്കുന്ന ഒമാനിലെ ആദ്യ സി.ബി.എസ്.ഇ സ്‌കൂളാണ് ദാര്‍സൈത്തിലേത്. സെക്കന്‍ഡറി, സീനിയര്‍ സെക്കന്‍ഡറി വിഭാഗങ്ങളിലാണ് ക്ലാസുകള്‍ നടക്കുക. പത്താം ക്ലാസില്‍ ചേരുന്നവര്‍ക്ക് 14 വയസും 12ാം ക്ലാസില്‍ ചേരുന്നവര്‍ക്ക് 15 വയസും പൂര്‍ത്തിയായിരിക്കണം. ഇംഗ്ലീഷ് നിര്‍ബന്ധ വിഷയമാണ്. മറ്റു നാലു വിഷയങ്ങള്‍ വിദ്യാര്‍ഥികള്‍ക്ക് തെരഞ്ഞെടുക്കാന്‍ അവസരമുണ്ടാകും.

വിവിധ കാരണങ്ങളാല്‍ സ്‌കൂള്‍ പഠനം സാധ്യമാകാന്‍ കഴിയാതെ പോയവര്‍ക്ക് പുതിയ അധ്യയന വര്‍ഷം രജിസ്റ്റര്‍ ചെയ്ത് പഠനം ആരംഭിക്കാവുന്നതാണ്. ഒരാഴ്ചക്കുള്ളില്‍ ക്ലാസുകള്‍ ആരംഭിക്കും. ഫീസ്, ക്ലാസ് സമയം തുടങ്ങിയ വിവരങ്ങള്‍ സ്‌കൂള്‍ ഓഫീസില്‍ നിന്നോ www.isdoman.com എന്ന വെബ്‌സൈറ്റില്‍നിന്നോ ലഭിക്കും. ഓപണ്‍സ്‌കൂള്‍ പഠനം പൂര്‍ത്തിയാക്കിയവര്‍ക്ക് രാജ്യത്തെ മുന്‍നിര സര്‍വകലാശാലകളില്‍ അടക്കം തുടര്‍പഠനം നടത്താന്‍ സാധ്യമാകും.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x