Currency

വിദേശകാര്യമന്ത്രി എസ്. ജയശങ്കറിന്റെ ഖത്തര്‍ പര്യടനത്തിന് തുടക്കം

സ്വന്തം ലേഖകന്‍Monday, December 28, 2020 5:14 pm

ദോഹ: ഇന്ത്യന്‍ വിദേശകാര്യമന്ത്രി ഡോ. എസ്. ജയശങ്കറിന്റെ ഖത്തര്‍ പര്യടനത്തിന് തുടക്കമായി. ഖത്തറിലെ വ്യവസായ പ്രമുഖരുമായും ഖത്തര്‍ ചേംബര്‍ പ്രതിനിധികളുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തി. ഇന്ത്യയിലെ വ്യവസായ വാണിജ്യമേഖലയില്‍ കൂടുതല്‍ നിക്ഷേപങ്ങള്‍ നടത്തുന്നതിനായുള്ള ചര്‍ച്ചകള്‍ കൂടിക്കാഴ്ചയിലുണ്ടായി.

ഖത്തറിലെ വിവിധ ഇന്ത്യന്‍ പ്രവാസി സംഘടനാ നേതാക്കളുമായും മന്ത്രി ചര്‍ച്ച നടത്തി. ഖത്തര്‍ വിദേശകാര്യ മന്ത്രിയുമായുള്ള ഔദ്യോഗിക കൂടിക്കാഴ്ച ഇന്ന് നടക്കും.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x