
ജിദ്ദ: വന്ദേ ഭാരത് ദൗത്യത്തിന്റെ നാലാം ഘട്ടത്തിലെ അവസാന ഷെഡ്യൂളില്‍ ജിദ്ദയില്‍ നിന്നുള്ള മൂന്ന് വിമാന സര്‍വ്വീസുകളുടെ സമയക്രമത്തില്‍ മാറ്റം വരുത്തിയതായി ജിദ്ദ ഇന്ത്യന്‍ കോണ്‍സുലേറ്റ് അറിയിച്ചു.
ജൂലൈ 16 വ്യാഴാഴ്ച ഷെഡ്യൂള്‍ ചെയ്തിരുന്ന ജിദ്ദ- കണ്ണൂര്‍ വിമാനം ജൂലൈ 20 തിങ്കളാഴ്ചയിലേക്ക് മാറ്റി. അന്ന് പുലര്‍ച്ചെ നാലിനാണ് സര്‍വ്വീസ് ക്രമപ്പെടുത്തിയിരിക്കുന്നത്. ജൂലൈ 17 വെള്ളിയാഴ്ച നിശ്ചയിച്ചിരുന്ന ജിദ്ദ- തിരുവനന്തപുരം വിമാനം ജൂലൈ 21 ചൊവ്വാഴ്ച രാത്രി 8.30 തിനാവും പുറപ്പെടുക. ജൂലൈ 15 ബുധനാഴ്ച ഷെഡ്യൂള്‍ ചെയ്തിരുന്ന ജിദ്ദ- ഡല്‍ഹി- ലഖ്‌നൗ വിമാനം ജൂലൈ 21ലേക്ക് മാറ്റി. പുലര്‍ച്ചെ 2.30 തിനാവും ജിദ്ദയില്‍ നിന്ന് ഈ വിമാനം പുറപ്പെടുക.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.