Currency

ഖത്തറില്‍ JEE പരീക്ഷ ബിര്‍ളാ സ്‌കൂളില്‍ വെച്ച് നടക്കും

സ്വന്തം ലേഖകന്‍Wednesday, August 26, 2020 12:51 pm

ദോഹ: ജോയിന്റ് എന്‍ട്രന്‍സ് പരീക്ഷ (JEE)യുടെ ഖത്തറിലെ സെന്റര്‍ ബിര്‍ള പബ്ലിക് സ്‌കൂള്‍ ആയിരിക്കുമെന്ന് നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി അറിയിച്ചു. ഖത്തര്‍ ഇന്ത്യന്‍ എംബസിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. സെപ്തംബര്‍ 2,3 തിയതികളിലാണ് പരീക്ഷ നടക്കുന്നത്.

നേരത്തെ ദോഹയിലെ ഫാമിലി കംപ്യൂട്ടര്‍ സെന്ററിനായിരുന്നു പരീക്ഷാ നടത്തിപ്പിനുള്ള അനുമതി ലഭിച്ചിരുന്നത്. എന്നാല്‍ തങ്ങള്‍ക്ക് ഖത്തര്‍ വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ അനുമതിയില്ലെന്നും അതിനാല്‍ പരീക്ഷ നടത്താന്‍ കഴിയില്ലെന്നും അറിയിച്ചതിനെ തുടര്‍ന്ന് ഇക്കാര്യത്തില്‍ വലിയ ആശയക്കുഴപ്പവും അവ്യക്തതയും നിലനിന്നിരുന്നു.

രക്ഷിതാക്കളുടെ പരാതിയെ തുടര്‍ന്ന് ഖത്തറിലെ ഇന്ത്യന്‍ അംബാസിഡര്‍ ദീപക് മിത്തല്‍ വിഷയത്തില്‍ ഇടപെട്ടാണ് സെന്റര്‍ ബിര്‍ള സ്‌കൂളിലേക്ക് മാറ്റാനുള്ള നടപടി കൈക്കൊണ്ടത്. നേരത്തെ നിരവധി വര്‍ഷങ്ങളായി ബിര്‍ള സ്‌കൂളില്‍ വെച്ച് തന്നെയാണ് പരീക്ഷ നടക്കുന്നത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x