ജെറ്റ് എയര്‍വേയ്സ് വിമാനത്തില്‍ ദോഹയില്‍ നിന്നും കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം, ഡല്‍ഹി എന്നിവടങ്ങളിലേക്കുള്ള യാത്രക്കാര്‍ക്കാണ് അധിക ബാഗേജുകള്‍ക്കുള്ള ഇളവുകള്‍ ലഭിക്കുക. അഞ്ചു കിലോയ്ക്ക് 150 റിയാല്‍, പത്തു കിലോയ്ക്ക് 250 റിയാല്‍ നിരക്കുകളാണ് അധിക ലഗേജുകള്‍ക്ക് ഏര്‍പ്പെടുത്തിയിട്ടുള്ളത്.
ദോഹ: ജെറ്റ് എയര്‍വേയ്സ് അധിക ബാഗേജുകള്‍ക്ക് പ്രത്യേക ഇളവുകള്‍ പ്രഖ്യാപിച്ചു. ജെറ്റ് എയര്‍വേയ്സ് വിമാനത്തില്‍ ദോഹയില്‍ നിന്നും കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം, ഡല്‍ഹി എന്നിവടങ്ങളിലേക്കുള്ള യാത്രക്കാര്‍ക്കാണ് അധിക ബാഗേജുകള്‍ക്കുള്ള ഇളവുകള്‍ ലഭിക്കുക. അഞ്ചു കിലോയ്ക്ക് 150 റിയാല്‍, പത്തു കിലോയ്ക്ക് 250 റിയാല്‍ നിരക്കുകളാണ് അധിക ലഗേജുകള്‍ക്ക് ഏര്‍പ്പെടുത്തിയിട്ടുള്ളത്.
വിമാനം പുറപ്പെടുന്നതിന്റെ 24 മണിക്കൂര്‍ മുമ്പു വരെ ജെറ്റ് എയര്‍വേയ്സ് ഓഫീസുകളില്‍ നിന്നും അധിക ബാഗേജ് പര്‍ച്ചേസ് ചെയ്യാം. കൂടാതെ ജെറ്റ് എയര്‍വേയ്സിന്റെ എല്ലാ സെക്ടറിലേക്കും സീറ്റുകളുടെ ലഭ്യതയനുസരിച്ച് കുറഞ്ഞ നിരക്കില്‍ ടിക്കറ്റുകള്‍ വില്‍പ്പന നടത്തുന്ന സമ്മര്‍ സെയിലും ആരംഭിച്ചതായി അധികൃതര്‍ അറിയിച്ചു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.