Currency

നിരക്ക് ഇളവുമായി ജെറ്റ് എയര്‍വേയ്സ്

സ്വന്തം ലേഖകന്‍Thursday, June 14, 2018 2:05 pm

ദോഹ: പെരുന്നാള്‍ ആഘോഷങ്ങളോടനുബന്ധിച്ച് നിരക്ക് ഇളവുമായി ജെറ്റ് എയര്‍വേയ്സ്. ഈ മാസം 17 വരെ ബുക്ക് ചെയ്യുന്ന ടിക്കറ്റുകള്‍ക്കാണ് നിരക്ക് ഇളവ് ലഭിക്കുക. എട്ടു ശതമാനം നിരക്കിളവ് ലഭിക്കുമെന്ന് ജെറ്റ് എയര്‍വേയ്‌സ് അറിയിച്ചു.

കോം മുഖേനയോ, മൊബൈല്‍ ആപ്പ് വഴിയോ ഓണ്‍ലൈനായി എടുക്കുന്ന ടിക്കറ്റുകള്‍ക്കാണ് ഇളവ്. ജൂലൈ 20 മുതല്‍ 2019 മേയ് 31 വരേക്കുള്ള യാത്രാ ടിക്കറ്റുകളാണ് എടുക്കാനാവുക. ഇന്ത്യയിലേക്ക് ഉള്‍പ്പെടെ ദോഹയില്‍ നിന്ന് ആരംഭിക്കുന്ന ജെറ്റിന്റെ 45 സര്‍വീസുകളിലും ഒരു ഭാഗത്തേക്കു മാത്രമായോ ഇരുഭാഗത്തേക്കുമോ കിഴിവ് ലഭ്യമാണ്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x