മസ്‌കത്തില്‍ നിന്ന് 68 പേരും ദാഖിലിയ ഗവര്‍ണറേറ്റില്‍ നിന്ന് 53 പേരും ദാഹിറയില്‍ നിന്ന് 34 പേരും തെക്കുവടക്കന്‍ ശര്‍ഖിയ ഗവര്‍ണറേറ്റുകളില്‍ നിന്ന് യഥാക്രമം 47 പേരും പിടിയിലായതായി കണക്കുകള്‍ വ്യക്തമാക്കുന്നു. 31 പെണ്‍കുട്ടികളും വിവിധ കേസുകളില്‍ പ്രതികളായിട്ടുണ്ട്.
ഒമാന്‍: കുട്ടികള്‍ പ്രതികളായുള്ള കുറ്റകൃത്യങ്ങളുടെ എണ്ണം ഒമാനില്‍ കുറഞ്ഞതായി റിപ്പോര്‍ട്ട്. 2015ല്‍ 506 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടപ്പോള്‍ കഴിഞ്ഞ വര്‍ഷം 445 കേസുകള്‍ മാത്രമാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. കഴിഞ്ഞ വര്‍ഷം പിടിയിലായ കുട്ടികുറ്റവാളികളില്‍ കൂടുതല്‍ പേരും പിടിയിലായത് വടക്കന്‍ ബാത്തിന ഗവര്‍ണറേറ്റില്‍ നിന്നാണ്.
മസ്‌കത്തില്‍ നിന്ന് 68 പേരും ദാഖിലിയ ഗവര്‍ണറേറ്റില്‍ നിന്ന് 53 പേരും ദാഹിറയില്‍ നിന്ന് 34 പേരും തെക്കുവടക്കന്‍ ശര്‍ഖിയ ഗവര്‍ണറേറ്റുകളില്‍ നിന്ന് യഥാക്രമം 47 പേരും പിടിയിലായതായി കണക്കുകള്‍ വ്യക്തമാക്കുന്നു. 31 പെണ്‍കുട്ടികളും വിവിധ കേസുകളില്‍ പ്രതികളായിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം കൂടുതല്‍ കുട്ടികുറ്റവാളികളും പിടിയിലായത് കവര്‍ച്ച കേസുകളിലാണ്. മോശം പെരുമാറ്റം, അധിക്ഷേപം, ട്രാഫിക് നിയമലംഘനം തുടങ്ങിയ കേസുകളില്‍ പിടിയിലായവരുമുണ്ട്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.