ദോഹ: ഇലക്ട്രിക് വാഹന(ഇവി)ങ്ങള്‍ക്കും ചാര്‍ജിങ് യൂണിറ്റുകള്‍ക്കുമുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി. ഖത്തര്‍ ജനറല്‍ ഇലക്ട്രിസിറ്റി ആന്‍ഡ് വാട്ടര്‍ കോര്‍പറേഷന്റെ (കഹ്റാമ) ദേശീയ ഊര്‍ജ കാര്യക്ഷമതാ പദ്ധതിയായ തര്‍ഷീദാണ് പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ അടങ്ങിയ ഗൈഡ് പുറത്തിറക്കിയത്.
വൈദ്യുത വാഹനങ്ങളുടെ ഉപയോഗത്തെ പ്രോത്സാഹിപ്പിക്കാന്‍ ലക്ഷ്യമിട്ടാണിത്. ഏത് തരം ചാര്‍ജറുകള്‍, ചാര്‍ജിങ് ഉപകരണങ്ങള്‍, പൊതുവായ നിബന്ധനകള്‍, ചാര്‍ജിങ് ശേഷി, പേയ്‌മെന്റ് ശേഖരണത്തിനുള്ള മാര്‍ഗങ്ങള്‍, സ്‌ക്രീന്‍, ഡിസ്പ്ലേ, ചാര്‍ജ്-പോയിന്റ് പ്രോട്ടോക്കോള്‍, ഐപി റേറ്റിങ് തുടങ്ങി സര്‍ക്കാര്‍, സ്വകാര്യ മേഖലകളില്‍ ഇവി ചാര്‍ജിങ് യൂണിറ്റുകള്‍ സ്ഥാപിക്കുന്നതിനുള്ള അടിസ്ഥാന സൗകര്യങ്ങളെക്കുറിച്ചുള്ള എല്ലാ സംശയങ്ങള്‍ക്കുമുള്ള മറുപടി കൂടിയാണ് ഗൈഡ്.
വ്യത്യസ്ത ശേഷികളിലുള്ള ചാര്‍ജിങ് യൂണിറ്റുകള്‍, ഏത് ലൊക്കേഷനുകളിലാണ് യൂണിറ്റുകള്‍ അനുയോജ്യം തുടങ്ങിയ കാര്യങ്ങളും ഗൈഡിലുണ്ട്. പൊതുസ്ഥലങ്ങളില്‍ ഡിസി ചാര്‍ജറുകള്‍ ഉപയോഗിക്കാനാണ് കഹ്റാമ നിര്‍ദേശിച്ചിരിക്കുന്നത്. ചാര്‍ജ് ആകാന്‍ ഒരു മണിക്കൂറില്‍ താഴെ സമയം മതിയെന്നതാണ് ഇതിന്റെ നേട്ടം. കഹ്റാമയും ഗതാഗത വാര്‍ത്താവിനിമയ മന്ത്രാലയവും ചേര്‍ന്നാണ് മാര്‍ഗനിര്‍ദേശങ്ങള്‍ തയാറാക്കിയത്. കഹ്റാമയുടെ വെബ്സൈറ്റ് സന്ദര്‍ശിച്ചാല്‍ ഇവി ചാര്‍ജിങ് യൂണിറ്റുകള്‍ക്കുള്ള പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ അറിയാം.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.