Currency

ടാക്സി യാത്രക്കാര്‍ക്ക് ആശ്വാസമായി കര്‍വ്വ; ഇനി മുതല്‍ ബുക്കിങ് ചാര്‍ജ്ജും ടെക്നോളജി സര്‍വ്വീസ് ചാര്‍ജും നല്‍കേണ്ട

സ്വന്തം ലേഖകന്‍Thursday, July 19, 2018 12:08 pm

 

ദോഹ: ഖത്തറിലെ ടാക്സി യാത്രക്കാര്‍ക്ക് സന്തോഷ വാര്‍ത്തയുമായി കര്‍വ്വ. കര്‍വ ടാക്സി ബുക്കിങ് ചാര്‍ജ്ജ് ഈടാക്കില്ലെന്നു മൊവാസലാത്ത് അറിയിച്ചു. ടെക്‌നോളജി സര്‍വീസ് ചാര്‍ജ് എന്ന പേരില്‍ ഫെബ്രുവരി മുതല്‍ ഈടാക്കിയിരുന്ന 1 റിയാല്‍ ചാര്‍ജും ഇനി മുതല്‍ ഉണ്ടാവില്ലെന്ന് അധികൃതര്‍ ട്വിറ്ററില്‍ കുറിച്ചു.

ടെക്‌നോളജി സര്‍വീസ് ചാര്‍ജായി ഒരു റിയാലും, ടെലിഫോണ്‍ വഴി ബുക്ക് ചെയ്താല്‍ കര്‍വ ടാക്‌സിയില്‍ ദോഹ നഗരത്തില്‍ യാത്ര ചെയ്യാന്‍ അഞ്ച് റിയാല്‍ ഇവയാണ് ഇനി ഇല്ലാതാകുക.

ദോഹ നഗരത്തില്‍ ടെലഫോണ്‍ ബുക്കിങ് ചാര്‍ജായി 5 റിയാല്‍, ഹമദ് എയര്‍പോര്‍ട്ട് ട്രിപ്പുകള്‍ക്ക് 8 റിയാല്‍ എന്നിങ്ങനെ ബുക്കിങ് ചാര്‍ജുകളാണ് ഈടാക്കിയിരുന്നത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x