Currency

കത്താറ ബീച്ച് പ്രവേശന സമയം പുതുക്കി; ഏഴു വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്ക് പ്രവേശനം സൗജന്യം

സ്വന്തം ലേഖകന്‍Saturday, November 7, 2020 2:00 pm

ദോഹ: കത്താറ പൈതൃക കേന്ദ്രത്തിലെ ബീച്ച് പ്രവേശന സമയം പുതുക്കി. ബീച്ച് മൂന്നില്‍ രാവിലെ 9.00 മുതല്‍ രാത്രി 10.00 വരെയും ബീച്ച് 4, 5 എന്നിവയില്‍ ഉച്ചയ്ക്ക് 2.00 മുതല്‍ രാത്രി 10.00 വരെയുമാണ് പ്രവേശനം. മുതിര്‍ന്നവര്‍ക്ക് ഡേ പാസ് 50 റിയാല്‍, ഏഴിനും 17നും ഇടയിലുള്ളവര്‍ക്ക് 25 റിയാല്‍ ആണ് നിരക്ക്. ഏഴു വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്കും അവരെ നോക്കുന്ന ആയമാര്‍ക്കും പ്രവേശനം സൗജന്യമാണ്.

മുതിര്‍ന്നവര്‍ക്ക് സൂര്യാസ്തമയത്തിന് ശേഷം 25 റിയാലും 18 വയസ്സില്‍ താഴെയുള്ളവര്‍ക്ക് പ്രവേശനം സൗജന്യവുമാണ്. സൂര്യാസ്തമയത്തിന് ശേഷം കടലില്‍ നീന്തല്‍ അനുവദിക്കില്ല. ബീച്ച് പ്രവേശനത്തിന് പ്രത്യേക അംഗത്വവുമെടുക്കാം. മൂന്ന് മാസത്തേക്ക് ഒരാള്‍ക്ക് 750 റിയാലും കുടുംബത്തിന് 900 റിയാലുമാണ് നിരക്ക്. ആറു മാസത്തേക്ക് ഒരാള്‍ക്ക് 1,500 റിയാല്‍, കുടുംബത്തിന് 1,750 റിയാല്‍, ഒരു വര്‍ഷത്തേക്ക് ഒരാള്‍ക്ക് 3,000 റിയാല്‍, കുടുംബത്തിന് 3,500 റിയാല്‍ എന്നിങ്ങനെയാണ് അംഗത്വ നിരക്ക്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x