Currency

ഖത്തറില്‍ തനിനാടന്‍ രുചിയുമായി കേരള ഭക്ഷ്യമേള ആരംഭിച്ചു

സ്വന്തം ലേഖകന്‍Monday, April 3, 2017 12:34 pm

500ലധികം നാടന്‍ വിഭവങ്ങളുമായാണ് മേള നടക്കുന്നത്. തത്സമയ പാചക മത്സരവും മേളയുടെ പ്രത്യേകതയാണ്. ബര്‍വ്വ സിറ്റിയിലെ ലുലു ഹൈപ്പര്‍മാര്‍ക്കറ്റിലാണ് മേള നടക്കുന്നത്.

ദോഹ: കേരളത്തിന്റെ രുചിവൈവിധ്യങ്ങള്‍ പരിചയപ്പെടുത്തിക്കൊണ്ട് തനിനാടന്‍ കേരള ഭക്ഷ്യമേള ഖത്തറില്‍ ആരംഭിച്ചു. 500ലധികം നാടന്‍ വിഭവങ്ങളുമായാണ് മേള നടക്കുന്നത്. തത്സമയ പാചക മത്സരവും മേളയുടെ പ്രത്യേകതയാണ്. ബര്‍വ്വ സിറ്റിയിലെ ലുലു ഹൈപ്പര്‍മാര്‍ക്കറ്റിലാണ് മേള നടക്കുന്നത്.

കേരളത്തിന്റെ രുചി വൈവിധ്യം രുചിച്ചറിയാന്‍ തട്ടുകടയില്‍ നല്ല തിരക്കാണ് അനുഭവപ്പെടുന്നത്. മേളയില്‍ എത്തുന്നത് മലയാളികള്‍ മാത്രമല്ല. പല രാജ്യക്കാരായ പ്രവാസികളും ഇക്കൂട്ടത്തിലുണ്ട്.

കേരളത്തിന്റെ ചക്കയും മാങ്ങയും നാളികേരവും അടക്കമുള്ള നാടന്‍ ഉത്പന്നങ്ങളുമായി നങ്കൂരമിട്ട പുന്നമട ഹൗസ് ബോട്ടും പച്ചക്കറിവണ്ടിയുമെല്ലാം മേളയിലെ ആകര്‍ഷണങ്ങളാണ്. കേരള ഫാഷന്‍ ഷോ, ഉപഭോക്താക്കള്‍ക്കായുള്ള വിവധ മത്സരങ്ങള്‍ എന്നിവയും മേളയുടെ ഭാഗമായി നടക്കുന്നുണ്ട്. മേള ഏപ്രില്‍ 7ന് സമാപിക്കും.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x