Currency

കോട്ടയം സ്വദേശി മസ്‌കത്തില്‍ മരിച്ചനിലയില്‍

സ്വന്തം ലേഖകന്‍Sunday, November 4, 2018 12:30 pm

മസ്‌കത്ത്: കോട്ടയം സ്വദേശിയെ മസ്‌കത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കഞ്ഞിക്കുഴി ഇല്ലിക്കമാലിയില്‍ ഷാജന്‍ തോമസ് (54) ആണ് മരിച്ചത്. അല്‍ വതന്‍ പ്രിന്റിങ് പ്രസിലെ ജീവനക്കാരനായിരുന്നു. അസൈബയില്‍ കുടുംബസമേതമായിരുന്നു താമസം. താമസസ്ഥലത്തെ ബാത്ത് റൂമിലാണ് മൃതദേഹം കണ്ടെത്തിയത്.

ഹൃദയാഘാതമാണ് മരണകാരണമെന്ന് കരുതുന്നു. സംഭവസമയം കുടുംബം പുറത്തായിരുന്നു. ജിജിയാണ് ഭാര്യ. ആന്‍സലയും ആഞ്ജലയുമാണ് മക്കള്‍. കഴിഞ്ഞ 21 വര്‍ഷമായി ഒമാനിലുണ്ട്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x