ദുബായ്: ദുബായില്‍ കുട്ടികളെ സ്‌കൂളില്‍ ചേര്‍ക്കുന്ന പ്രായത്തില്‍ മാറ്റം വരുന്നു. നോളജ് ആന്‍ഡ് ഹ്യൂമന്‍ ഡെവലപ്‌മെന്റ് അതോറിറ്റി (കെഎച്ച്ഡിഎ)യാണ് ഇക്കാര്യം അറിയിച്ചത്. അടുത്ത വര്‍ഷം മക്കളെ സ്‌കൂളില്‍ ചേര്‍ക്കാനൊരുങ്ങുന്ന മാതാപിതാക്കള്‍ ഇക്കാര്യം ശ്രദ്ധിക്കണമന്നും വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ തീരുമാനം ഉടനുണ്ടാകുമെന്നും വെബ്‌സൈറ്റില്‍ രക്ഷിതാക്കളുടെ ചോദ്യത്തിന് മറുപടിയായി പറഞ്ഞു.
പ്രി കെജി, കെജി, കെജി1, ഗ്രേഡ് 1 എന്നീ ക്ലാസുകളില്‍ പ്രവേശനം നേടുന്നവരുടെ പ്രായമായിരിക്കും മാറുക. സെപ്റ്റംബറില്‍ പുതിയ അധ്യയന വര്‍ഷാരംഭത്തില്‍ പ്രത്യേകിച്ച് ഐബി, യുകെ, അമേരിക്കന്‍ കരിക്കുലമുള്ള സ്‌കൂളുകളില്‍ പുതിയ തീരുമാനം ബാധകമാകും. ഓഗസ്റ്റ് 31ന് മൂന്ന് വയസ്സ് പൂര്‍ത്തിയാകുന്ന കുട്ടികള്‍ക്ക് മാത്രമേ പ്രികെജി ക്ലാസില്‍ പ്രവേശനം നേടാനാവുകയുള്ളൂ എന്നും സൂചിപ്പിച്ചു. നേരത്തെ ഡിസംബര്‍ 31 ആയിരുന്നു തിയതി.
അതേസമയം, കെജി 1ലേയ്ക്കുള്ള കുട്ടികള്‍ക്ക് ഓഗസ്റ്റ് 31ന് 4 വയസ്സും കെജി2ലേയ്ക്ക് പ്രവേശനം ആഗ്രഹിക്കുന്നവര്‍ക്ക് 5 വയസ്സും ഗ്രേഡ് 1, 2 വിദ്യാര്‍ഥികള്‍ക്ക് 6 വയസ്സും ഈ വര്‍ഷം ഓഗസ്റ്റ് 31ന് പൂര്‍ത്തിയായിരിക്കണം. എന്നാല്‍, ഇന്ത്യന്‍, പാക്കിസ്ഥാന്‍ സ്‌കൂളുകളുകളിലടക്കം അധ്യയന വര്‍ഷം ഏപ്രിലിലാണ് ആരംഭിക്കാറ്. അതുകൊണ്ട് ഈ സ്‌കൂളുകളില്‍ ഈ നിയമം അടുത്തവര്‍ഷം ഏപ്രിലിലാണ് ബാധകമാകുക.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.