Currency

വിപുലമായ സേവനം: കിംസ് ഒമാന്‍ ഹോസ്പിറ്റല്‍ പേഷ്യന്റ് പോര്‍ട്ടല്‍ ആരംഭിച്ചു

സ്വന്തം ലേഖകന്‍Saturday, August 19, 2017 2:39 pm

മസ്‌കത്ത്: കിംസ് ഒമാന്‍ ഹോസ്പിറ്റല്‍ ഓണ്‍ലൈന്‍ സേവനമായ പേഷ്യന്റ് പോര്‍ട്ടല്‍ ആരംഭിച്ചു. രോഗികള്‍ക്ക് വിപുലമായ സേവനം ലഭ്യമാക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് പോര്‍ട്ടല്‍ ആരംഭിച്ചിട്ടുള്ളത്. രോഗികള്‍ക്ക് തങ്ങളുടെ ലബോറട്ടറി, റേഡിയോളജി പരിശോധനാ റിപ്പോര്‍ട്ടുകള്‍ ഏതുസമയത്തും എവിടെയിരുന്നും പരിശോധിക്കാന്‍ സാധ്യമാകുന്നതാണ് ഈ ഓണ്‍ലൈന്‍ സേവനം.

www.koh-pp.com എന്ന വെബ്‌സൈറ്റില്‍ ലോഗിന്‍ ചെയ്തശേഷം യൂസര്‍ നെയിമും പാസ്‌വേഡും നല്‍കുകയാണ് വേണ്ടത്. തുടര്‍ന്നുള്ള നിര്‍ദേശങ്ങള്‍ പിന്തുടര്‍ന്നാല്‍ പരിശോധനാ റിപ്പോര്‍ട്ടുകള്‍ ഓണ്‍ലൈനായി ലഭ്യമാകും. രോഗികളുടെ വിവരങ്ങള്‍ക്ക് പൂര്‍ണ സുരക്ഷ ഉറപ്പാക്കുന്ന സുരക്ഷാ സംവിധാനങ്ങളാണ് പോര്‍ട്ടലില്‍ ഏര്‍പ്പെടുത്തിയതെന്ന് കിംസ് ഒമാന്‍ അധികൃതര്‍ അറിയിച്ചു.

മെഡിക്കല്‍ റെക്കോഡുകളുടെ ഡിജിറ്റല്‍വത്കരണത്തിലെ സുപ്രധാന ചുവടുവെപ്പാണ് ഇതെന്ന് കിംസ് ഹെല്‍ത്ത്‌കെയര്‍ ഗ്രൂപ് പ്രോജക്ട്‌സ് ആന്‍ഡ് ഓപറേഷന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ് പറഞ്ഞു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x