Currency

കിയോസ്‌ക്; നാട്ടിലേക്ക് പണമയയ്ക്കാന്‍ പുതിയ സംവിധാനം

സ്വന്തം ലേഖകന്‍Sunday, February 19, 2017 5:44 pm

കിയോസ്‌ക് എന്ന നൂതന ഇലക്ട്രോണിക് സംവിധാനമാണ് ഇതിനായി ഏര്‍പ്പെടുത്തിയിട്ടുള്ളത്. ഈ സംവിധാനം വഴി ഇടപാടുകാര്‍ക്ക് സ്വന്തമായി നാട്ടിലേക്ക് പണമയയ്ക്കാം. ഒമാനില്‍ ഇതിനുള്ള സംവിധാനം ആദ്യമായി തുടങ്ങിയത് യു.എ.ഇ എക്സ്ചേഞ്ച് ആണ്.

ഒമാന്‍: പ്രവാസികള്‍ക്ക് നാട്ടിലേക്ക് പണമയയ്ക്കാന്‍ പുതിയ സംവിധാനം. ഒമാന്‍ യു.എ.ഇ എക്സ്ചേഞ്ചിന്റെ റൂവി ശാഖയിലാണ് പുതിയ സംവിധാനം ലഭിക്കുന്നത്. കിയോസ്‌ക് എന്ന നൂതന ഇലക്ട്രോണിക് സംവിധാനമാണ് ഇതിനായി ഏര്‍പ്പെടുത്തിയിട്ടുള്ളത്. ഈ സംവിധാനം വഴി ഇടപാടുകാര്‍ക്ക് സ്വന്തമായി നാട്ടിലേക്ക് പണമയയ്ക്കാം. ഒമാനില്‍ ഇതിനുള്ള സംവിധാനം ആദ്യമായി തുടങ്ങിയത് യു.എ.ഇ എക്സ്ചേഞ്ച് ആണ്.

ഈ സൗകര്യം മറ്റു 53 ശാഖകളിലേക്കും വ്യാപിപ്പിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. സംവിധാനത്തിന്റെ ഉദ്ഘാടനം യു.എ.ഇ എക്സ്ചേഞ്ച് ഗ്രൂപ്പ് എക്സിക്യൂട്ടീവ് ഡയറക്ടറും പ്രസിഡന്റുമായ സുധീര്‍ കുമാര്‍ ഷെട്ടിയും സി.ഇ.ഒ പ്രമോദ് മങ്ങാട്ടും ചേര്‍ന്ന് നിര്‍വഹിച്ചു. ഉപഭോക്താക്കള്‍ക്കുള്ള പുതിയ പ്രീമിയം അംഗത്വ കാര്‍ഡ് വിതരണവും നടന്നു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x